Minister V Sivankutty: ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിവസമെന്ന തീരുമാനവുമായി മുന്നോട്ട്; കെഎസ്‌ടിഎ നിലപാട് തള്ളി വിദ്യാഭ്യാസ മന്ത്രി

Education Minister V Sivankutty: ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവർത്തി ദിവസമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ച ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നതിൽ കെഎസ്ടിഎ ഉയർത്തിയ എതിർപ്പ് തള്ളി.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 01:40 PM IST
  • ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു
  • വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനങ്ങൾ ആക്കുന്നത്
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഈ തീരുമാനത്തിൽ സന്തോഷമാണെന്നും എതിർപ്പ് പത്രക്കാർക്ക് മാത്രമാണെന്നും മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി
  • സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂളുകൾ തുറന്നുപ്രവർത്തിക്കുക
Minister V Sivankutty: ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിവസമെന്ന തീരുമാനവുമായി മുന്നോട്ട്; കെഎസ്‌ടിഎ നിലപാട് തള്ളി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിവസമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവർത്തി ദിവസമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ച ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നതിൽ കെഎസ്ടിഎ ഉയർത്തിയ എതിർപ്പ് തള്ളി.

ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് അധ്യയന ദിനങ്ങൾ 220 ദിവസം ആക്കുന്നത്. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഈ തീരുമാനത്തിൽ സന്തോഷമാണെന്നും എതിർപ്പ് പത്രക്കാർക്ക് മാത്രമാണെന്നും മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂളുകൾ തുറന്നുപ്രവർത്തിക്കുക.

ALSO READ: V. Sivankutty: സർക്കാർ സ്കൂളിലെ അധ്യാപകരെ പ്രൈവറ്റ് ട്യൂഷൻ നടത്താൻ അനുവ​ദിക്കില്ല: വി.ശിവൻകുട്ടി

ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചയിലെ അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിച്ച പാഠങ്ങൾ വീണ്ടും പഠിക്കാനുമാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്ന ലക്ഷ്യത്തിലേക്കാണ് അധ്യാപക സമൂഹത്തെ നയിക്കേണ്ടതെന്നാണ് കെഎസ്ടിഎയുടെ വാദം. വിദ്യാഭ്യാസ കലണ്ടറിൽ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

പ്രൈമറിയില്‍ 800, സെക്കന്‍ററിയില്‍ 1000 ഹയര്‍ സെക്കന്‍ററിയില്‍ 1200 മണിക്കൂറുകളാണ് ഇപ്പോൾ തന്നെ അധ്യയന സമയമായി വരേണ്ടത്. പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിൽ ഉണ്ട്. അതിനാൽ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കേണ്ട സാഹചര്യം ഇല്ലെന്നും കെഎസ്ടിഎ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും സർക്കാർ തീരുമാനം നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News