തൃശ്ശൂര്‍ വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. പോലീസ് - വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സംയുക്ത ഓപ്പറേഷൻ. കാടർ വീട്ടിൽ കുട്ടന്റെ മകൻ 15 വയസ്സുള്ള  സജികുട്ടൻ , രാജശേഖരന്റെ മകൻ  8 വയസ്സുള്ള അരുൺ കുമാർ  എന്നിവരെയാണ് കാണാതായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശാസ്താംപൂവം കോളനിക്ക് സമീപം ഉൾവനത്തിൽ തെരച്ചിൽ നടത്തുന്നത്. 15 പേർ അടങ്ങുന്ന ഏഴു സംഘങ്ങളായി തിരിഞ്ഞാണ്  മേഖലയിൽ തെരച്ചിൽ പരോഗമിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.വനമേഖലയെ ഏഴായി തിരിച്ചാണ് പരിശോധന. കാരിക്കടവ് ഫോറസ്റ്റ് ഒപി താൽക്കാലിക റിപ്പോർട്ടിംഗ് കേന്ദ്രമാക്കിയാണ് പരിശോധന.


ALSO READ: ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിന് ദാരുണാന്ത്യം


ഉന്നത ഉദ്യോഗസ്ഥർ മേഖലയിൽ ക്യാമ്പ് ചെയ്താണ് തെരച്ചിൽ മുന്നോട്ടു കൊണ്ടു പോകുന്നത്. ആനയും കാട്ടുപോത്തും, പുലിയും  നിറഞ്ഞ വനമേഖലയിലെ തെരച്ചിൽ അതീവ ദുഷ്കരമാണ് എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള വന്യജീവി ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളുമായാണ് സംഘം ഉൾവനത്തിൽ പ്രവേശിച്ചത്.


ഇക്കഴിഞ്ഞ രണ്ടാം തീയതി പകൽ 10 മണി മുതലാണ് കുട്ടികളെ കാണാതായത്. കാണാതായ ആദ്യ ദിനങ്ങളില്‍ ബന്ധു വീടുകളിലും കുട്ടികൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും ബന്ധുക്കള്‍  അന്വേഷണം നടത്തിയിരുന്നു. ഈ ശ്രമം വിഫലമായതിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകുകയയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.