തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് DYFI പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32) തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ്‌ (28) എന്നിവരാണ്‌ മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംഗ്ഷനില്‍ വച്ച് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷഹിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജമാഅത്തെ ഇസ്ലാമി-SDPI-മുസ്ലിംലീഗ് കൂട്ട് കെട്ട്;രൂക്ഷമായ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്!


രാത്രി 12 മണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം മൂവര്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മിഥിലരാജും ഹക്കും വെട്ടേറ്റ് നിലത്തുവീണു. ഗുരുതരമായ പരിക്കേറ്റ മിഥിലരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ഹക്ക് മരിച്ചത്. 


കോടികളുടെ അഴിമതിയാണ് കേരളത്തിൽ ഖനന മാഫിയ നടത്തുന്നതെന്ന് ബിജെപി വക്താവ്!


തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരുടെയും മൃതദേഹം. DYFI കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്‍റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലരാജ്. സംഭവത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് DYFI സിപിഎം നേതൃത്വത്തിന്‍റെ ആരോപണം. പ്രദേശത്ത് ഏതാനം നാളുകളായി CPM-കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു.