തിരുവനനപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കോടിയേരിയെ അപമാനിച്ച് കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി വിഷ്ണു ജി.കുമാറിനെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് വിഷ്ണു. ഡിവൈഎഫ്ഐ പത്തനാപുരം ബ്ലോക്ക് സെക്രട്ടറിയുടെ പരാതിയിന്മേലാണ് പോലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോടിയേരിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്കിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഹെഡ് ക്ലാര്‍ക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രേഷൻ ഐജിയാണ് നടപടി എടുത്തത്. പോസ്റ്റിന്റെ അടിസ്ഥാനത്തിൽ സന്തോഷിനെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തിരുന്നു. 


Also Read: Kodiyeri Balakrishnan: നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ, കോടിയേരി ഇനി ഓര്‍മ, പയ്യാമ്പലത്ത് ചടങ്ങുകൾ പൂർത്തിയായി


 


അതേസമയം കോടിയേരിയെ അവഹേളിക്കുന്ന രീതിയിൽ പോസ്റ്റിട്ട പോലീസ് ഉദ്യോ​ഗസ്ഥൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ ജനങ്ങളോട് മാപ്പ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐആയിരുന്ന ഉറൂബാണ് മാപ്പ് ചോദിച്ചത്. ഒരു സ്കൂൾ ഗ്രൂപ്പിലിട്ട പോസ്റ്റ് തെറ്റെന്ന് കണ്ട് ഉടൻ താൻ പിൻവലിച്ചിരുന്നുവെന്നും മരണവാർത്ത അറിഞ്ഞ ഉടൻ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റുകൾ ഇട്ടിരുന്നെന്നും ഇയാൾ വിശദീകരിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ​ഗൺമാൻ കൂടിയാണ് ഉറൂബ്. ഉറൂബിനെ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്. ഊറൂബിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ സിപിഎം ഉപരോധിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.