മലപ്പുറം: താനൂർ എടക്കടപ്പുറത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. എടക്കടപ്പുറം എസ്എംഎംഎച്ച്എസ്എസ് രായിരിമംഗലം സ്‌കൂൾ പരിസരത്തായിരുന്നു അപകടം നടന്നത്. സ്‌കൂൾ വിട്ട സമയമായതിനാൽ വിദ്യാർത്ഥികൾ റോഡ് അരികിൽ നിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രശസ്ത തമിഴ് നടൻ വിജയകാന്തിന്റെ ആരോ​ഗ്യനില ​ഗുരുതരം; വെന്റിലേറ്ററിലേയ്ക്ക് മാറ്റി


ഒരു കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് വാഹനം ഒരു ബൈക്കിലും ഇടിച്ചു.  അപകടത്തിൽ വിദ്യാർത്ഥിക്കും സ്‌കൂട്ടർ യാത്രാക്കാരനും പരിക്കേറ്റു.   പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണ്.  ഇതിനിടയിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത് ആണ് അപകടകാരണമെന്നും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു.  ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. 


Also Read: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം, ലഭിക്കും വൻ സമ്പത്ത്!


പുനലൂരിൽ വാഹനാപകടത്തിൽ മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു 


കൊല്ലം പുനലൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായിക താരം മരണമടഞ്ഞു. തൊളിക്കോട് സ്വദേശി ഓംകാർ നാഥാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12 ഓടെയായിരുന്നു അപകടമുണ്ടായത്.  നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 


Also Read: തെലങ്കാനയിൽ 119 സീറ്റുകളിലേക്കുള്ള വോട്ടിംഗ് പുരോഗമിക്കുന്നു


ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് മരണമടഞ്ഞ ഓംകാർ നാഥ്.  ഇദ്ദേഹം തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.  അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ അപകടം നടക്കുന്ന സമയത്ത് ഓംകാർനാഥിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ അപകടനില തരണം ചെയ്തതായിട്ടാണ് പോലീസ് പറയുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.