ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി മോശമായതിനാൽ താരത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. താരത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: പുനലൂരിൽ വാഹനാപകടത്തിൽ മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു
കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി അദ്ദേഹം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് പതിവ് പരിശോധനകൾക്കാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം വീട്ടിലേക്ക് മടങ്ങിവരുമെന്നും ഡിഎംഡികെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Also Read: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം, ലഭിക്കും വൻ സമ്പത്ത്!
കുറച്ചു വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ വിജയകാന്ത് സജീവമായിരുന്നില്ല. കഴിഞ്ഞ നിമയസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയില്ല. അദ്ദേഹത്തിൻറെ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നിലവിൽ നയിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.