ആലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു
ആലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശികളായ ബാബു, സുനിൽ എന്നിവരാണ്.
ആലപ്പുഴ: ആലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശികളായ ബാബു, സുനിൽ എന്നിവരാണ്. സംഭവം പുലർച്ചെ രണ്ടു മണിയോടെയായിരുന്നു നടന്നത്.
ആലപ്പുഴ ബൈപ്പാസിലായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിൽട്ടൺ, ജോസ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Also Read: Plus One Model Exams: പ്ലസ് വൺ മാതൃകാ പരീക്ഷകൾക്ക് ഇന്നു തുടക്കം
ഇടിയുടെ ആഘാതത്തിൽ കാറുകൾ പൂർണമായി തകർന്നുപോയി. ഒടുവിൽ പോലീസും, അഗ്നിശമന സേനയും ചേർന്ന് കാറുകൾ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...