തിരുവനന്തപുരം:  KEAM പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി കോറോണ സ്ഥിരീകരിച്ചു.  തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ കൊല്ലം അഞ്ചൽ സ്വദേശിയ്ക്കും, പൂന്തുറ സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ആശങ്കയേറുന്നു; KEAM പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോറോണ..! 


അഞ്ചൽ സ്വദേശി കൈമനം മന്നം മെമ്മോറിയൽ സ്കൂളിലാണ് പരീക്ഷ എഴുതിയത്.  വിദ്യാർത്ഥിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കൾക്ക് രോഗബാധയില്ല.  19 മുതൽ വിദ്യാർത്ഥിനി ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യവകുപ്പ് മറച്ചുവെച്ചുവെന്ന ആരോപണമുയരുന്നുണ്ട്.  16 നായിരുന്നു പരീക്ഷ നടന്നിരുന്നത്. 


Also read: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു..!


പൂന്തുറ സ്വദേശി വലിയതുറയിലാണ് പരീക്ഷ എഴുതിയത്. ഈ വിദ്യാർത്ഥിയുടെ അമ്മയ്ക്കും കോറോണ സ്ഥിരീകരിച്ചിരുന്നു.  കണ്ടെയ്ൻമെന്റ് സോണായതിനാൽ വലിയതുറയിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തിയത്. ഇതോടെ KEAM പരീക്ഷ എഴുതാൻ എത്തിയ അഞ്ചു വിദ്യാർത്ഥികൾക്കാണ് കോറോണ രോഗബാധ സ്ഥിരീകരിച്ചത്.