Boat Capsized: പെരുമാതുറയില്‍ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് മരണം
ശക്തമായ കാറ്റിലും മഴയിലുമാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞത്.
തിരുവനന്തപുരം: പെരുമാതുറയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മരണം. വർക്കല സ്വദേശികളാണ് മരിച്ചത്. പത്തിലധികം പേരെ ഇനിയു രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ്ഗാർഡിന്റെ കപ്പൽ പെരുമാതുറയിലെത്തും. കൊച്ചിയിൽ നിന്ന് രണ്ട് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററുകളും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലുമാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. ആകെ 23 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
അതേസമയം കേരളത്തിലെ മധ്യ-തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നാല് ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഏഴിന് അതായത് ഉത്രാട നാളിൽ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, എറണാകുളം, ഇടുക്കി കോഴിക്കോട്, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
Also Read: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരി മരിച്ചു
തിരുവോണ ദിനത്തിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മലയോരമേഖലയിലടക്കം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോമറിൻ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...