പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരി മരിച്ചു

​​ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 02:55 PM IST
  • പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് മരിച്ചത്.
  • ഉച്ചയ്ക്ക് 1.45ഓടെയാണ് മരണം സംഭവിച്ചത്.
  • പേ വിഷബധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിനും കുട്ടി എടുത്തിരുന്നു.
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരി മരിച്ചു

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് മരിച്ചത്. ഉച്ചയ്ക്ക് 1.45ഓടെയാണ് മരണം സംഭവിച്ചത്. ​​ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പേ വിഷബധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിനും കുട്ടി എടുത്തിരുന്നു. എന്നിട്ടും കുട്ടിയുടെ നില വഷളാകുകയായിരുന്നു. 

Add Zee News as a Preferred Source

രണ്ട് ആഴ്ച മുൻപാണ് പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയെ പട്ടി കടിച്ചത്. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിൻ നൽകിയിരുന്നു.  പിന്നീട് കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News