കൊണ്ടോട്ടി: ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് എതിരേവന്ന സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.  വാഴയൂർ പുതുക്കോട് പാലക്കോട്ട് മുബാറക്ക് മൻസിലിൽ മുഹമ്മദ് നിഹാൽ സുഹൃത്ത് മേലേപുതുക്കോട് താഴത്തുവീട്ടിൽ പി.കെ. അംജദ് എന്നിവരാണ് മരിച്ചത്. അപകടം നടന്നത് ഇന്നലെ മൂന്നുമണിയോടെ ദേശീയപാതയിൽ വിമാനത്താവള ജങ്ഷന് സമീപമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Nehru Trophy Boat Race: 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്


കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന സ്‌കൂട്ടർ മുന്നിലുള്ള ജീപ്പിനെ മറികടക്കാനൊരുങ്ങവേ മറ്റൊരു സ്‌കൂട്ടറിനെ മറികടന്ന് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചത്. സ്‌കൂട്ടർ ബസിന്റെ വലതുഭാഗത്ത് ഇടിച്ച ശേഷം 10 മീറ്ററിലേറെ പിറകിലേക്ക് തെന്നിനീങ്ങിയാണ് നിന്നത്.


Also Read: Rahul Gandhi: രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; 9 വീടുകളുടെ താക്കോൽ കൈമാറും


ഗുരുതരമായി പരിക്കേറ്റ രണ്ടു യുവാക്കളേയും നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊച്ചിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് ലേക്ക് മാറ്റിയിട്ടുണ്ട്. ഖബറക്കം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് നടക്കും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.