കിളിമാനൂർ: രാജാരവിവർമ്മാ റോഡിൽ  കടവിളജം​ഗ്ഷന് സമീപമുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.  ബുധനാഴ്ച രാത്രി  7 മണി കഴിഞ്ഞ് അമിത വേ​ഗതയിൽ എത്തിയ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു യുവാവും  രാത്രി  എട്ടുമണിയോടെ കാൽനട യാത്രികനായ വയോധികൻ ഓട്ടോറിക്ഷ തട്ടിയുമാണ് മരിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Thanoor Custodial Death: താനൂർ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിട്ടു!


വഞ്ചിയൂർ പട്ട്ള ഊറ്റുകുഴിയിൽവീട്ടിൽ വിഷ്ണുവാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. പട്ട്ളയിലെ വീട്ടിൽ നിന്നും സഹോദരന്റെ ബൈക്കിൽ ന​ഗരൂർ പോലീസ് സ്റ്റേഷനിലേക്ക് വരുന്ന വഴിയിലാണ് വിഷ്ണു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് തിരുവാതിര എന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്. ബൈക്ക് അമിത വേഗതയിൽ നിയന്ത്രണം വിട്ട് ട്രാക്ക് മാറി ബസിൽ വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.  


Also Read: Jupiter Favorite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എപ്പോഴും ഉണ്ടാകും വ്യാഴ കൃപ?


ഗുരുതര പരിക്കേറ്റ വിഷ്ണവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. ബേബി-മോഹനൻ ദമ്പതിമാരുടെ മകനാണ് മരിച്ച വിഷ്ണു. വിമൽ, വിപിൻ, വിനീഷ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനല്കും.  സംഭവത്തിൽ ന​ഗരൂർ പോലീസ് കേസെടുത്തിട്ടുണ്ട്.


Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ


കടവിള വഞ്ചിയൂർ ഭാ​ഗത്ത് അലഞ്ഞ് തിരിഞ്ഞ് ജീവിതം തുടരുന്ന സത്യൻ എന്ന അറുപത്തിയെട്ടുകാരനാണ്  ഓട്ടോറിക്ഷ ഇടിച്ച് മരിച്ചത്. റോഡിലൂടെ നടന്നു വരുമ്പോൾ വെളിച്ചം കൂറഞ്ഞ ഭാ​ഗത്തുനിന്നും അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ സത്യനെ തട്ടിയിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സത്യൻ  സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.