കൊല്ലം: പത്തനാപുരത്ത് രണ്ട് പേർ മരിച്ചു. സ്പിരിറ്റ് (Surgical spirit) കഴിച്ചിരുന്നതായി സംശയം. കടുവാത്തോട് സ്വദേശി പ്രസാദ് (50), സെക്യൂരിറ്റി ജീവനക്കാരനായ മുരുകാനന്ദൻ (53) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് (Treatment). രാജീവ്, ​ഗോപി എന്നിവരാണ് ചികിത്സയിലുള്ളത്. ഒരാളുടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. മരിച്ചവർ സർജിക്കൽ സ്പിരിറ്റ് കഴിച്ചതായാണ് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ​ഗുരുതരാവസ്ഥയിലായ രണ്ട് പേർ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച മുരുകാനന്ദൻ ആശുപത്രിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നയാളാണ്. ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് ഇവർ കഴിച്ചതായാണ് സംശയിക്കുന്നത്. രണ്ട് കന്നാസ് സ്പിരിറ്റും കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ശുചീകരണത്തിനായി വാങ്ങിയ സ്പിരിറ്റ് കാണാനില്ലെന്ന് ജീവനക്കാരി പറഞ്ഞു.


ALSO READ: Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു


പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ (Private Hospital) പ്രവർത്തിക്കുന്ന സിഎഫ്എൽടിസിയിൽ നിന്ന് സ്പിരിറ്റ് മോഷ്ടിച്ചതാകാമെന്ന് സംശയിക്കുന്നു. ഉപയോ​ഗ യോ​ഗ്യമല്ലാത്ത സർജിക്കൽ സ്പിരിറ്റാണ് കന്നാസുകളിൽ സൂക്ഷിച്ചിരുന്നത്. പഴയ ആശുപത്രി കൊവിഡ് സാഹചര്യത്തിൽ സിഎഫ്എൽടിസിയായി മാറ്റിയതാണ്. ആശുപത്രിയിൽ നിന്ന് ലഭിച്ച സ്പിരിറ്റാണ് കഴിച്ചതെന്ന് ചികിത്സയിൽ കഴിയുന്നവർ പൊലീസിനോട് പറഞ്ഞു. പൊലീസും എക്സൈസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പൊലീസും എക്സൈസ് (Excise) സംഘവും ആശുപത്രിയിൽ എത്തി പരിശോധന നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക