Nipah: കണ്ണൂരിൽ നിപയില്ല! നിരീക്ഷണത്തിലിരുന്ന 2 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്.
കണ്ണൂർ: കണ്ണൂരിൽ നിപ രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനെയുമാണ് നിപ രോഗലക്ഷണങ്ങളോടെ ഇന്നലെ നിരീക്ഷണത്തിലാക്കിയത്.
നേരിയ ലക്ഷണങ്ങളാണ് ഇരുവർക്കുമുണ്ടായിരുന്നത്. അതിനാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവർ പനിയെ തുടർന്ന് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ മാസം മലപ്പുറത്ത് പതിനാലുകാരന് നിപ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. ഇതേ തുടർന്ന് മലപ്പുറത്ത് ജാഗ്രത നിർദേശം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്. ഡബിൾ ഇൻക്യുബേഷൻ പിരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നവരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. 472 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.