ശബരിമല ദര്‍ശനത്തിന് വന്ന രണ്ടു യുവതികള്‍ സന്നിധാനത്തേയ്ക്ക്
നീലിമല പിന്നിട്ട ഇവര്‍ സന്നിധാനത്തോട് അടുക്കുകയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്.
പത്തനംതിട്ട: രണ്ട് മലയാളി യുവതികള്‍ ശബരിമലയിലേക്ക് മല കയറുന്നതിനെ തുടര്‍ന്ന് അപ്പാച്ചിമേട്ടില്‍ പ്രതിക്ഷേധം. ബിന്ദു, കനകദുര്‍ഗ എന്നിവരാണു മലകയറുന്നത്. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍.
നീലിമല പിന്നിട്ട ഇവര്‍ സന്നിധാനത്തോട് അടുക്കുകയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. കനകദുര്‍ഗ്ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്.
പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ പമ്പയിലെത്തിയത്. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. അതിനിടെ യുവതികള്‍ക്കെതിരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.
അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദർശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികൾ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികൾക്ക്
മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികൾ പ്രതികരിച്ചു. പൊലീസിനെ അറിയിക്കാതെയാണ് ഇവർ പമ്പയിലെത്തിയത്. സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പുലർച്ചെ നിലയ്ക്കലിലെത്തിയ യുവതികളെ പൊലീസ് സുരക്ഷയോടെ പമ്പയിലെത്തിക്കുകയായിരുന്നു. കുറച്ചുനേരം വിശ്രമിച്ചതിനുശേഷം ഗാർഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും.
പ്രതിഷേധക്കാരും പൊലീസുമായി ഇപ്പോള്‍ സംഘര്‍ഷമുണ്ടായി. ബാരികേഡും ഷീല്‍ഡ് ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ മാറ്റിയത്. മരക്കൂട്ടത്തും പ്രതിഷേധം ഉണ്ടായി.