ഇടുക്കി: പെട്ടിമുടി ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് 2 വയസ്സ്. 2020 ഓഗസ്റ്റ് 6 ന് രാത്രിയാണ് കുഞ്ഞുങ്ങളും ഗർഭിണികളും വയോധികരുമുൾപ്പെടെ 70 പേരുടെ ജീവൻ കവർന്ന ആ മഹാദുരന്തമുണ്ടായത്. ഇരുളിൽ മരണം ഉരുളായി പെയ്തിറങ്ങിയ ആ ഓർമകളിലേക്കാണ് രണ്ടാം വർഷത്തിലെ മഴക്കാലം നമ്മെ കൊണ്ടെത്തിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ ദൂരെ കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടി തേയില എസ്റ്റേറ്റിലാണ് രാത്രി ഉറക്കത്തിലായിരുന്ന 22 തൊഴിലാളി കുടുംബങ്ങളെയും അവർ ഒരു ജീവിതകാലം കൊണ്ട് സ്വരുക്കൂട്ടിയ സർവ്വതിനെയും  2020 ഓഗസ്റ്റ് 6 ന്  ഉരുൾ തുടച്ചുനീക്കിയത്. 

Read Also: Crime News: ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ


പിൻഭാഗത്തെ മലമുകളിൽ നിന്ന് ഉരുൾ പൊട്ടി ഒന്നര കിലോമീറ്ററോളം താഴ്ചയിലേക്ക് അതിവേഗം പാഞ്ഞെത്തി. വീടുകൾ ഉണ്ടായിരുന്ന പ്രദേശം കല്ലും ചെളിയും മണ്ണും കടപുഴകിയ മരങ്ങളും നിറഞ്ഞു. നാല്  ലയങ്ങളിൽ 22 കുടുംബങ്ങളിലായി 82 പേരാണ്  അവിടെ ഉണ്ടായിരുന്നത്. 12 പേർ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടപ്പോൾ ബാക്കി 70 ജീവനുകളെ ഉരുൾ കൊണ്ടുപോയി.


ആർത്തലച്ചെത്തിയ ഉരുൾ നക്കിയെടുത്ത് തൊട്ടുമുന്നിലെ പുഴയിലേക്ക് തള്ളിയ പലരുടെയും മൃതശരീരങ്ങൾ ദിവസങ്ങൾക്കു ശേഷം കിലോമീറ്ററുകൾ ദൂരെ നിന്നാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ആഗസറ്റ് ആറിന് രാത്രിയുണ്ടായ ദുരന്തം വൈദ്യുതിയും മൊബൈൽ സിഗ്നലുമില്ലാതിരുന്നതിനാൽ പിറ്റേന്ന് പുലർച്ചെ മാത്രമാണ് പുറംലോകം അറിഞ്ഞത്. 

Read Also: Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്


പാഞ്ഞെത്തിയ തോട്ടം തൊഴിലാളികൾക്ക്‌ കാണാനായത് തലേദിവസം വരെ ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് കല്ലും മണ്ണും ചെളിയും മൂടിയ ഒരു മൈതാനമായിരുന്നു.  കേരളം കണ്ട ഏറ്റവും ദീർഘമായ ആ രക്ഷാപ്രവർത്തനം 19 നാൾ നീണ്ടുനിന്നു. 


കണ്ടെടുത്ത മൃതദേഹങ്ങൾ ബന്ധുക്കൾക്ക് അന്ത്യകർമങ്ങൾ നടത്താൻ അവസരം നൽകിയ ശേഷം കണ്ണൻ ദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിലെ പൊതു ശ്മശാനത്തിൽ നീളത്തിലെടുത്ത രണ്ട് കുഴിമാടങ്ങളിലായി സംസ്കരിച്ചു. ദുരന്തത്തിൽ വേർപിരിഞ്ഞ് പോയ ഉറ്റവർക്ക്  അഞ്ജലി അർപ്പിക്കാൻ കുഴിമാടങ്ങളിൽ ഇപ്പോഴും നിലയ്ക്കാത്ത കണ്ണീരോർമകളുമായി ബന്ധുക്കൾ എത്താറുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.