കൊച്ചി: UAPA കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ജയില്‍ അധികൃതര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും ജയില്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് (Rishiraj Singh) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 


അലനെ(Allen)യും താഹ(Taha)യെയും പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വിയൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താല്‍കാലികമായി ഇവരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.


എന്തുക്കൊണ്ട് ഞങ്ങളെ ഉപേക്ഷിച്ചു? ഇനി വോട്ട് ചെയ്യുന്നതിന് മുന്‍പ് ഒന്നുകൂടി ആലോചിക്കും....


 


ഏറണാകുളം NIA കോടതിയിലേക്ക് ഹാജരാക്കുന്നതിന്‍റെ ഭാഗമായാണ് ഇരുവരെയും ജയില്‍ മാറ്റിയത്. എന്നാല്‍, ജയിലില്‍ പ്രവേശിപ്പിച്ച സമയം മുതല്‍ ഇവര്‍ ജീവനക്കാരുടെ ജോലി തടാസ്സപ്പെടുത്തുകയാണ്.


നിയമാനുസൃതമായി നടത്തേണ്ട ശരീര പരിശോധനയ്ക്ക് വഴങ്ങാന്‍ ഇവര്‍ തയാറായിരുന്നില്ല. കൂടാതെ, ജീവനക്കാരെ അസഭ്യം പറയുന്ന ഇവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാറില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 


ചൈനയ്ക്ക് അനുകൂലമായി പോസ്റ്റിട്ടു: 1.7 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു!


ഇടപെടാനോ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരെ ജയിലിനു വെളിയില്‍ വച്ച് കണ്ടോളമെന്ന് ഭീഷണിപെടുത്തുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ NIA കോടതിയ്ക്ക് എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് പരാതി നല്‍കിയിരുന്നു. 


ജീവനക്കാരുടെ റിപ്പോര്‍ട്ടിന്‍മേല്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. കോടതിയില്‍ ഹാജരാക്കാനായി എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്ന ഇവരെ തിരികെ വിയൂര്‍ ജയിലിലെത്തിച്ചു.