കൊച്ചി: UAPA  കേസില്‍ അറസ്റ്റിലായ താഹയുടെ ജാമ്യാപേക്ഷ കൊച്ചി NIA കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നതിനെ NIA ശക്തമായി എതിർത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തേ അലന്‍ ഷുഹൈബിന് LLB പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയിരുന്നു. പരീക്ഷയെഴുതാന്‍ അനുമതി തേടി അലന്‍ ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്നായിരുന്നു ഇത്.


കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും താഹയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ UAPA ചുമത്തിയത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.


അതേസമയം, യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച സിപിഎം ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ നിയോഗിച്ച ക​മ്മീ​ഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പാര്‍ട്ടി ന​ട​പ​ടികളിലേയ്ക്കു കടന്നത്.


അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരിക്കുന്നത്. വി​ദ്യാ​ര്‍​ഥി​കളുടെമേല്‍ UAPA ചു​മ​ത്തിയത് ആദ്ദേഹം ന്യാ​യീ​ക​രിക്കുകയാണ് ഉണ്ടായത്. പാ​ര്‍​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു.


കഴിഞ്ഞ നവംബർ 2നാണ് ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​ര്‍ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ​ത്.