കൊച്ചി:  പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ NIA കുറ്റപത്രം സമർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസില്‍ പ്രതികളായ അലന്‍ ഷുഹൈബ്,താഹ ഫസല്‍,സി പി ഉസ്മാന്‍  എന്നീ മൂന്നു പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  


അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല് രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്.  കൊച്ചിയിലെ  NIA കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തിനു ശേഷമാണ് മൂന്നു പ്രതികള്‍ക്കെതിരെ NIA കുറ്റപത്രം സമര്‍പ്പിച്ചത്. 


ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, UAPA-13,38,39 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്. ഗൂഡാലോചന, നിയമ വിരുദ്ധ പ്രവർത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, അന്യായമായി സംഘംചേരല്‍ തുടങ്ങിയവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങള്‍.


കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥി അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. മൂന്നാം പ്രതിയും ഉസ്മാന്‍ ഒളിവിലാണ്. കൂടുതല്‍  പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുവെന്നും  NIA കുറ്റപത്രത്തില്‍  പറഞ്ഞിട്ടുണ്ട്.


നവംബര്‍ ഒന്നിന് രാത്രിയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ടുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്.  മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് NI ഏറ്റെടുക്കുകയായിരുന്നു.