Thiruvananthapuram: കേന്ദ്ര സർക്കാര്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്ന ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്‌. ഏകീകൃത സിവിൽ കോഡ്, മണിപ്പൂർ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കിക്കൊണ്ട് യുഡിഎഫ് നടത്തുന്ന ബഹുസ്വരത സംഗമം ജൂലൈ 29 ന് നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Congress: കോൺഗ്രസ് നേതാക്കൾ ഡല്‍ഹിയ്ക്ക്, സംഘടന വിഷയങ്ങൾ പരിഹരിക്കൽ മുഖ്യ അജണ്ട
 
തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്‍ററിലാണ് പരിപാടി നടക്കുക. വിവിധ കോൺഗ്രസ് നേതാക്കൾ, ഘടകകക്ഷി നേതാക്കൾ, സാമുദായിക സാംസ്കാരിക രംഗത്തെ പ്രമുഖർ, മതമേലധ്യക്ഷൻമാർ തുടങ്ങിയവർ ബഹുസ്വരത സംഗമം പരിപാടിയില്‍ പങ്കെടുക്കും. മണിപ്പുരിലെ കലാപങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന രാജ്ഭവൻ ധർണ്ണ ഓഗസ്റ്റ് 3 ന് നടക്കും. മണിപ്പൂര്‍ കലാപങ്ങളില്‍ കേന്ദ്രം കാട്ടുന്ന മൗനം ചോദ്യം ചെയ്യുകയാണ് കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്. 


ഏകീകൃത സിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്നാണ് യുഡിഎഫ് നിലപാട്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന തീരുമാനത്തോട് കടുത്ത പ്രതിഷേധമാണുള്ളതെന്നും ഇത് ജനങ്ങൾക്കിടയിൽ നിന്ന് ഉയർന്നു വരണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. മണിപ്പൂരിലെ വംശീയ കലാപവും ഏകീകൃത സിവിൽ കോഡുമെല്ലാം ബഹുസ്വരത തകർക്കുന്ന സംഭവവികാസങ്ങളാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപം വ്യാപിക്കുന്നു. നിരന്തരം  വെടിയൊച്ച മുഴങ്ങിക്കേൽക്കുന്ന സ്ഥലങ്ങളിൽ സമാധാനം പുനസ്ഥാപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.


മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ വേട്ടയെ അപലപിക്കുന്നു. ബഹുസ്വരതാ സംഗമം കേന്ദ്രസർക്കാരിന്‍റെ കണ്ണുതുറപ്പിക്കുമെന്നും വിഷയത്തിൽ എത്രയും വേഗം കേന്ദ്രം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. 


മണിപ്പൂർ വിഷയം ഉന്നയിച്ചുകൊണ്ട് ഓഗസ്റ്റ് 3ന് യുഡിഎഫ് രാജ്ഭവൻ പ്രതിഷേധം നടത്തും. 'മണിപ്പൂരിലെ തീയണയ്ക്കൂ അമ്മമാരുടെ മാനം കാക്കൂ'എന്ന് ആഹ്വാനം ചെയ്തായിരിക്കും പരിപാടി സംഘടിപ്പിക്കുക. രാവിലെ മുതൽ വൈകിട്ട് വരെ നടക്കുന്ന രാജഭവൻ പ്രതിഷേധം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും ഹസ്സൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.