അവിശ്വാസ പ്രമേയം;യുഡിഎഫ് നിലപാട് വ്യക്തമാക്കി;ഇനി തീരുമാനം ജോസ് കെ മാണിയുടേത്!
സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം അനുകൂലിച്ചില്ലെങ്കില്‍ അവര്‍ മുന്നണിക്ക് പുറത്തെന്ന് യുഡിഎഫ് വ്യക്തമാക്കി.
കൊച്ചി:സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം അനുകൂലിച്ചില്ലെങ്കില്‍ അവര്‍ മുന്നണിക്ക് പുറത്തെന്ന് യുഡിഎഫ് വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ആണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് മേല്‍ അച്ചടക്ക ലംഘനത്തിനുള്ള സസ്പെന്‍ഷന്‍ ആണ് ഏര്‍പെടുത്തിയിരിക്കുന്നത്.
ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാകും എന്നും യുഡിഎഫ് കണ്‍വീനര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.
യുഡിഎഫ് തീരുമാനം അംഗീകരിക്കാന്‍ മുന്നണിയിലെ ഘടക കക്ഷി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസിന് ബാധ്യതയുണ്ടെന്നും
യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
അതേസമയം യുഡിഎഫ് നിലപാട് വ്യക്തമാക്കിയതോടെ പന്ത് വീണ്ടും ജോസ് കെ മാണിയുടെ പക്കല്‍ എത്തിയിരിക്കുകയാണ്.
യുഡിഎഫ് പുറത്താക്കിയതിന് പിന്നാലെ ഒറ്റയ്ക്ക് നിന്ന് സംഘടന ശക്തിപെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു.
എന്നാല്‍ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.
Also Read:അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ല:പി ജെ ജോസഫ്
സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് വന്നതോടെയാണ് ആ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുന്ന സാഹചര്യം ഉണ്ടായത്.
ഇപ്പോള്‍ വീണ്ടും യുഡിഎഫ് തങ്ങളുടെ നിലപാടുകള്‍ അംഗീകരിച്ചാല്‍ മുന്നണിയുടെ ഭാഗമാക്കുന്നത് ചര്‍ച്ചചെയ്യാം എന്ന നിലപാട്
വ്യക്തമാക്കിയിരിക്കുയാണ്.അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയത്തില്‍ ജോസ് വിഭാഗം എംഎല്‍എ മാര്‍ എന്ത് നിലപാട്
സ്വീകരിക്കും എന്ന കാര്യത്തില്‍ ജോസ് കെ മാണി ഉടന്‍ തന്നെ തീരുമാനമെടുക്കും.