UDF Protest: മന്ത്രി ശിവൻകുട്ടിയുടെ രാജി: യുഡിഎഫ് സംസ്ഥാന വ്യാപക സമരം ഇന്ന്
നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്തും.
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ (Kerala Assembly Ruckus Case) വിചാരണ നേരിടുന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്തും.
നിയോജകമണ്ഡലതലത്തിൽ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10 നാണ് യുഡിഎഫ് (UDF) പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന ധർണ്ണയുടെ ഉദ്‌ഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ (VD Satheesan) നിർവഹിക്കും.
Also Read: Sunday Lockdown: ലോക്ക് ഡൗൺ ഞായറാഴ്ച മാത്രം, ശനിയാഴ്ച സാധാരണ ദിവസം പോലെ പുതിയ മാറ്റങ്ങൾ ഇങ്ങിനെയാണ്
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേമത്തും, ഉമ്മൻചാണ്ടി കഴക്കൂട്ടത്തും രമേശ് ചെന്നിത്തല (Ramesh Chennithala) വട്ടിയൂർക്കാവിലും പ്രതിഷേധപരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ തുടങ്ങിയവരും വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കും.
നിയമസഭാ കൈയ്യാങ്കളി കേസിലെ (Kerala Assembly Ruckus Case) സുപ്രീംകോടതി വിധി വന്നശേഷം മന്ത്രി ശിവൻ കുട്ടിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് പാർട്ടിയും ശിവൻകുട്ടിയും പ്രതികരിച്ചത്.
Also Read: Kerala Police: നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ മാത്രം- സംസ്ഥാന പോലീസ് മേധാവി
കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ടെന്നും ഇത് പ്രത്യേക കേസായി വന്ന കാര്യമാനിന്നും. കേസും ശിക്ഷയുമെല്ലാം രാഷ്ടീയ പ്രവർത്തനത്തിന്‍റെ ഭാഗമാണമാണെന്നുമായിരുന്നു അന്ന് മന്ത്രി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...