Kerala Assembly Ruckus Case : നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, അത് പോലെ തന്നെ കേസ് പിൻവലിക്കാനുള്ള അപേക്ഷ നൽകാൻ  പ്രോസിക്യൂട്ടർക്ക് അനുവാദമുണ്ടെന്നും അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 29, 2021, 12:37 PM IST
  • സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, അത് പോലെ തന്നെ കേസ് പിൻവലിക്കാനുള്ള അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർക്ക് അനുവാദമുണ്ടെന്നും അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
  • എന്നാൽ ഇതിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ മുന്നോട്ടെത്തിയിരുന്നു.
  • മുഖ്യമന്ത്രി ഒറ്റയ്ക്ക് വേണ്ടി വധിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
  • ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.
Kerala Assembly Ruckus Case : നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

Thiruvananthapuram : നിയമസഭാ  കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് എംഎൽഎ പി.ടി.തോമസ് നിയമസഭയിൽ അടിയന്തരപ്രമേയാനുമതി ആവശ്യപ്പെട്ടു. തുടർന്ന് രാജിയെ ചൊല്ലി നിയമസഭയിൽ വാക്പോരും ഉണ്ടായി.

സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, അത് പോലെ തന്നെ കേസ് പിൻവലിക്കാനുള്ള അപേക്ഷ നൽകാൻ  പ്രോസിക്യൂട്ടർക്ക് അനുവാദമുണ്ടെന്നും അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: Kerala Assembly Ruckus Case: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു

എന്നാൽ ഇതിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ മുന്നോട്ടെത്തിയിരുന്നു. മുഖ്യമന്ത്രി ഒറ്റയ്ക്ക് വേണ്ടി വധിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.

ALSO READ: Kerala Assembly Ruckus Case: സർക്കാരിന് തിരിച്ചടി; ഹർജി തള്ളി; എല്ലാ പ്രതികളും വിചാരണ നേരിടണം

ഇന്നലെയാണ് നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹർജ്ജിയിൽ  സുപ്രീം കോടതി (Supreme Court)  വിധി പറഞ്ഞത്. കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി. 

ALSO READ: Kerala Assembly: നിയമസഭാ കയ്യാങ്കളിക്കേസ്; മലക്കം മറിഞ്ഞ് സർക്കാർ, പരിഹസിച്ച് കോടതി

സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള പരിരക്ഷയല്ലയെന്നും അത് ജനപ്രതിനിധികള്‍ എന്നുള്ള പ്രവര്‍ത്തനത്തിന് മാത്രമാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡൻ പറഞ്ഞു.  നിയമസഭയ്ക്കുള്ളിൽ ഒരംഗം തോക്കുമായി വന്നാലും നിങ്ങൾ പരിരക്ഷ (Kerala Assembly Ruckus Case) നൽകുമോയെന്നും കോടതി ചോദിച്ചു. മാത്രമല്ല പരിരക്ഷയുടെ പേരില്‍ ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി ഭരണഘടനയുടെ 194 വകുപ്പ് പ്രകാരം തെറ്റാണെന്നും സുപ്രീം കോടതി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News