ജസ്റ്റിസ് ശിവരാജൻ ലൈംഗിക വൈകൃതങ്ങളുടെ ഉപാസകൻ; സി ദിവാകരന്റെ വെളിപ്പെടുത്തലുകളിൽ സമഗ്രമായ അന്വേഷണം വേണം- എംഎം ഹസ്സൻ
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായത് അസംബന്ധമായ കാര്യങ്ങളായിരുന്നു.ജൂഡീഷ്യൽ കമ്മീഷൻ രാഷ്ട്രീയ വൈരാഗ്യത്തോടെ പ്രവർത്തിച്ചു വെന്നും എം എം ഹസ്സൻ
കോട്ടയം: മുൻ ജസ്റ്റിസ് ശിവരാജൻ ലൈംഗിക വൈകൃതങ്ങളുടെ ഉപാസകനെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. സോളാർ വിവാദവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും, സിപിഐ നേതാവുമായ സി ദിവാകരന്റെ വെളിപ്പെടുത്തലുകളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തേജോവധം ചെയ്ത സിപിഎം കേരള ജനതയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായത് അസംബന്ധമായ കാര്യങ്ങളായിരുന്നു.ജൂഡീഷ്യൽ കമ്മീഷൻ രാഷ്ട്രീയ വൈരാഗ്യത്തോടെ പ്രവർത്തിച്ചു വെന്നും എം എം ഹസ്സൻ. സി ദിവാകരന്റെ വെളിപ്പെടുത്തലുകൾ തള്ളി കളയാൻ ആവില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സോളാർ കേസിൽ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.നാല് വാല്യങ്ങളുള്ള റിപ്പോർട്ടിന്റെ ഉള്ളടക്കം നൽകാൻ അദ്ദേഹം വിസമ്മതിച്ചു, മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സോളാർ പാനൽ സൊല്യൂഷൻ വാഗ്ദാനം ചെയ്ത് സരിത നായരും ബിജു രാധാകൃഷ്ണനും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് മുൻ ഉമ്മൻ ചാണ്ടി സർക്കാർ കമ്മീഷനെ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയുടെ ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഐഎം നേതൃത്വത്തിലുള്ള എൽഡിഎഫ് പ്രക്ഷോഭം ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...