തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സമരം ശക്തമാക്കാൻ യുഡിഎഫ്. ഇന്ന് ചേർന്ന് പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാഷ്ട്രീയ സമ്മർദം ശക്തമാക്കുന്ന സമരങ്ങൾക്ക് നേതാക്കളും പ്രവർത്തകരും ഒരുപോലെ രംഗത്തിറങ്ങണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത്, പി.പി.ഇ കിറ്റ് അഴിമതി, വിദേശ യാത്ര, ധൂർത്ത് തുടങ്ങിയ വിവിധ വിഷയങ്ങളിൽ സമരം ശക്തമാക്കാനാണ് യോഗത്തിൽ തീരുമാനമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയമായി സർക്കാരിനെയും മുഖ്യമന്ത്രിയെയും ശക്തമായി എതിർക്കണം. അതിനുതകുന്ന സമരങ്ങൾ ഏറ്റെടുക്കണമെന്നും ഇന്നത്തെ മുന്നണി യോഗത്തിൽ ഘടകകക്ഷികൾ ആവശ്യപ്പെട്ടു. മറ്റു നേതാക്കളും ഇതിനോട് യോജിച്ചു. ഇതോടെ സർക്കാരിനെതിരെ തീവ്രമായ സമരങ്ങൾ നടത്താൻ യോഗത്തിൽ ധാരണയായത്. 


ALSO READ : CM Europe Visit : വിദേശ പര്യടനം ലക്ഷ്യമിട്ടതിനെക്കാൾ നേടി ; കുടുംബാംഗങ്ങൾ വന്നതിൽ അനൗചത്യമില്ല : മുഖ്യമന്ത്രി


സ്വർണ്ണക്കടത്ത്, പി.പി.ഇ കിറ്റ് അഴിമതി, വിദേശ യാത്ര, ധൂർത്ത് എന്നിവ ഉയർത്തി സമരങ്ങൾ ഏറ്റെടുക്കാനാണ് തീരുമാനം. ഗവർണർ സർക്കാർ പോരിലെ പൊള്ളത്തരം തുറന്നുകാട്ടാനും യുഡിഎഫ് യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ്, വിവിധ ഘടകകക്ഷി നേതാക്കൾ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


എൻഡോസൾഫാന്‍ ദുരിതബാധിതർക്ക് വേണ്ടി സമര നടത്തുന്ന സാമൂഹിക പ്രവർത്തക ദയബായിയെ യുഡിഎഫ് സംഘം ആശുപത്രിയിൽ സന്ദർശിച്ചു. തുടർന്ന് സമരത്തിൽ യുഡിഎഫ് പിന്തുണ നൽകുകയും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.