തിരുവനന്തപുരം: കെ എം മാണി ലോകസഭാംഗമായ തന്‍റെ പുത്രനെ തന്നെ രാജ്യസഭയിലേയ്ക്ക് പരിഗണിച്ചതിനെ പരിഹസിച്ച് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജോസ് കെ മാണി പച്ച പരവതാനിയുള്ള ലോകസഭയില്‍നിന്നും അല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്ന് പരിഹാസരൂപേണ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 


രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ വലിയ കലാപമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. യുവ നേതാക്കളടക്കം മാണിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. 


കെ.എം. മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്ന ആദ്യ സൂചനകള്‍. എന്നാല്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ ആണ് കേരള കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെയും രൂക്ഷ വിമര്‍ശനമുയരുകയാണ്.