കേരളത്തിൽ യു ഡി എഫിന് ഭരണതുടര്‍ച്ചയുണ്ടാവുമെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും  എ .കെ ആന്റ്റണിയും . മുന്നണി ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റ് നേടും. യു.ഡി.എഫിന്‍റെ ഐക്യമാണ് തന്‍റെ ആത്മവിശ്വാസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അഥവാ ഐക്യമുന്നണി പരാജയപ്പെട്ടാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കും. പുതുപ്പള്ളി ജോർജിയൻ പബ്ളിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING


ബി ജെ പി യുടെയും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെയും കനത്ത തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നും വിലപ്പോവില്ല .കേരളത്തില്‍ ഇക്കുറിയും ബി ജെ പി ക്ക് അക്കൌണ്ട് തുറക്കാനാവില്ലെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ .കെ ആന്റ്റണി വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ കൂടുതല്‍ സീറ്റ് യു .ഡി .എഫ് ഇക്കുറി നേടുമെന്ന്‍ തനിക്കുറപ്പാണ് എന്നും  ചരിത്രത്തില്‍ ആദ്യമായി യു.ഡി.എഫിന് ഭരണ തുടര്‍ച്ച ഉണ്ടാവുമെന്നും ആന്റ്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു 



കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തിയ പ്രധാന മന്ത്രിയുടെ തിരുവനന്തപുരത്തെ പ്രസംഗം  മലയാളിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയിരിക്കുന്നു.അത് കേരളത്തില്‍  ബി .ജെ പി യുടെ സാധ്യതകള്‍ കുറയ്ക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു