ഇടുക്കി: ഉടുമ്പന്‍ചോലയില്‍ പ്രാദേശിക  നേതാക്കൾ  ഭീഷണി പെടുത്തി, പണ പിരിവ് നടത്തിയതായി ആരോപണം. വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ നിന്നും നേതാക്കൾ നിര്‍ബന്ധിതമായി പണപിരിവ് നടത്തുന്നുവെന്നായിരുന്നു ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് വര്‍ഷം മുന്‍പാണ് ജേക്കബ്, ഉടുമ്പന്‍ചോല നമരിയില്‍ ഏലതോട്ടം വാങ്ങിയത്. അന്ന് മുതല്‍ സിപിഎം നേതാക്കള്‍ ഭീഷണിപെടുത്തുന്നതായാണ് മാനേജ്‌മെന്റിന്റെ ആരോപണം. എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപ വീതം പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന നല്‍കണമെന്നും ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപെട്ടു.


ALSO READ: വന്ദേഭാരത് ട്രെയിൻ രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു; തമ്പാനൂരിൽ നിന്ന് പുറപ്പെട്ടത് 5.20ന്


ഭീഷണിയും നിര്‍ബന്ധിത പിരിവും തുടര്‍ന്നതോടെ മാനേജ്‌മെന്റ് കോടതിയെ സമീപിയ്ക്കുകയായിരുന്നു. പോലിസിന്റെ സാനിധ്യത്തില്‍ ജോലികള്‍ നടക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയും പിന്നീട് ഉടുമ്പന്‍ചോല ടൗണില്‍ വെച്ച് തൊഴിലാളികളെ മര്‍ദ്ദിയ്ക്കുകയുമായിരുന്നു എന്നും പറയുന്നു.


കഴിഞ്ഞ ദിവസം ഏലതോട്ടത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദന മേറ്റ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.സിപിഎം ഉടുമ്പന്‍ചോല ലോക്കല്‍ സെക്രട്ടറി അനീഷ്, ഡിവൈഎഫ്‌ഐ നേതാവ് നിസാം, പാര്‍ട്ടി അനുഭാവികളായ മുത്തുരാജ്, പെരുമാള്‍, ചെല്ലദുരൈ എന്നിവര്‍ക്കെതിരെയാണ് ഉടുമ്പന്‍ചോല പോലിസ് കേസെടുത്തത്. 


എന്നാൽ മാനേജ്‌മെന്റ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി പ്രതികരിച്ചു. നിലവില്‍ സിഐടിയു യൂണിയനില്‍ അംഗമായ തൊഴിലാളികളാണ് ഇവിടെ ഉള്ളത്. ഇവരെ അകാരണമായി പിരിച്ചുവിട്ട് കോണ്‍ഗ്രസ് യൂണിയന്‍ ആക്കാനുള്ള ശ്രമങ്ങളാണ് മാനേജരും ഉടമയും ചേര്‍ന്ന് നടത്തുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.