ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടയിൽ ഒന്നാം വർഷ ബിരുദ പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ പുതിയ മാർഗ നിർദ്ദേശവുമായി യുജിസി. എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കുമായി 2021-22 ലെ പരീക്ഷകളും അക്കാദമിക് കലണ്ടറും യുജിസി പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, 2021-22 ലെ ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശനം 2021 സെപ്റ്റംബർ 30 നകം പൂർത്തിയാക്കണം. ഒക്ടോബർ 1 നകം ഡിഗ്രി പ്രവേശനത്തിനുള്ള നടപടിക്രമങ്ങളും ആരംഭിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.


LSO READ : MG University നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചു


2021 ഓഗസ്റ്റ് 31 നകം എല്ലാ സർവകലാശാലകളുടെയും അവസാന വർഷ / സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാക്കണം.സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സംസ്ഥാന ബോർഡുകളുടെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബിരുദ കോഴ്സുകൾ അടക്കം ആരംഭിക്കാൻ കഴിയും.


ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ  ഒക്ടോബർ മുതൽ ആരംഭിക്കാം. 2021 ഒക്ടോബർ 31 വരെ അവശേഷിക്കുന്ന സീറ്റുകൾ സർവകലാശാലകൾക്ക് നികത്താനും യോഗ്യതാ പരീക്ഷയുടെ പ്രസക്തമായ രേഖകൾ 2021 ഡിസംബർ 31 വരെ സ്വീകരിക്കാനും കഴിയും.


ALSO READ : എംജി യൂണിവേഴ്സിറ്റി വിസി നിയമനം ഹൈക്കോടതി റദ്ദാക്കി


ഇതിനിടയിൽ ചേർന്നവർക്ക് മറ്റ് കോളേജുകളിലേക്ക് മാറണമെങ്കിൽ അതിനാവാം. ഇവരടക്കുന്ന ഫീസ്. തിരികെ ലഭിക്കും എന്നും യുജിസി ഉത്തരവിൽ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.