UGC NET 2021, കേരള യൂണിവേഴ്സിറ്റി പരീക്ഷയും ഒരേ ദിവസം; വിദ്യാർഥികളോടുള്ള അനീതിയാണെന്ന് ശശി തരൂർ
Kerala University ചാൻസലറായ സംസ്ഥാന ഗവർണർ ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ ഇടപ്പെടണമെന്ന് തരൂർ ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Thiruvananthapuram : യുജിസി നെറ്റും (UGC NET 2021) കേരള യൂണിവേഴ്സിറ്റിയുടെ (Kerala University) പിജി പരീക്ഷയും ഒരേ ദിവസം നടത്താൻ തീരുമാനിച്ചതിനെതിരെ തിരുവനന്തപുരം എംപി കോൺഗ്രസ് നേതാവുമായി ശശി തരൂർ (Shashi Tharoor). ഇത് വിദ്യാർഥികളോടുള്ള അനീതയാണെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
" കേരള യൂണിവേഴ്സിറ്റി ഇന്ന് പുറത്ത് വിട്ട നവംബർ 22-ാം തിയതി മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജി പരീക്ഷയുടെ ടൈംടേബിൾ യിജിസി നെറ്റ് ജെആർഎഫ് പരീക്ഷകളുമായി കൂടി കലരുന്നതാണ്. അതും പരീക്ഷയ്ക്ക നാല് ദിവസം മുമ്പ് പുറപ്പെടുവിക്കുന്ന അസഹനീയമാണ്" ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
ALSO READ : University Exams| പരീക്ഷകളിൽ മാറ്റം, കേരളാ യൂണിവേഴ്സിറ്റിയുടെ അറിയിപ്പ്
യൂണിവേഴ്സിറ്റി ചാൻസലറായ സംസ്ഥാന ഗവർണർ ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ ഇടപ്പെടണമെന്ന് തരൂർ ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ : UGC NET: അപേക്ഷിക്കേണ്ടത് എങ്ങിനെ? എങ്ങിനെ പഠിക്കാം? പരീക്ഷ എപ്പോൾ?
" യൂണിവേഴ്സിറ്റി പരീക്ഷ കാരണം ദേശീയതലത്തിലുള്ള ഇത്രയും വലിയ പരീക്ഷയ്ക്ക് മാസങ്ങളായി തയ്യാറെടുത്ത പരീക്ഷാർഥികൾക്ക് പങ്കെടുക്കാൻ അനുവദിക്കില്ല എന്നത് വിദ്യാർഥികളോടുള്ള അനീതിയാണ്. അതുകൊണ്ട് പരീക്ഷകൾ മാറ്റിവെക്കേണ്ടതാണ്" തരൂർ തന്റെ മറ്റൊരു ട്വീറ്റിൽ കൂട്ടിച്ചേർത്തു.
ഈ മാസം 15-ാം തിയതി നടത്താൻ തീരുമാനിച്ചിരുന്ന യൂണിവേഴ്സിറ്റി പരീക്ഷയാണ് നവംബർ 22,24,26 തിയതകളിലായി മാറ്റിവെച്ചരിക്കിന്നത്. നെറ്റ് പരീക്ഷയോ ആരംഭിക്കിന്നത് 22-ാം തിയതിയും.
കോവിഡിനെ തുടർന്ന് പല തവണ മാറ്റിവെച്ച നെറ്റ് പരീക്ഷയാണ് നവംബർ 22ന് മുതൽ നടത്താൻ യുജിസി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വിദ്യാർഥികൾ ഏകദേശം ഒന്നര വർഷമായി തയ്യറെടുത്താണ് നെറ്റ് പരീക്ഷയ്ക്ക് എത്തിയിരിക്കുന്നത്. അതിനിടെയാണ് കേരള യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ വലച്ചു കൊണ്ടുള്ള സർവകലശാലയുടെ പുതുക്കിയ ടൈം ടേബിൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...