Uma Thomas MLA: ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവം; സ്റ്റേജ് നിർമാണം ശരിയായ രീതിയിലാണോയെന്ന് പരിശോധിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ
Uma Thomas MLA Injury: ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങിക്കണമെന്ന നിബന്ധനയോടെയാണ് ജിസിഡിഎ സംഘാടകര്‍ക്ക് ഗ്രൗണ്ടിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയത്.
കൊച്ചി: ഉമ തോമസ് എംഎല്‍എ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പോലീസ് എല്ലാ കാര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതും സ്വകാര്യ പരിപാടികൾ സംഘടിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും കൊച്ചി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
ഇതെല്ലാം പരിശോധിച്ച് മനസ്സിലാക്കിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാമെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങിക്കണമെന്ന നിബന്ധനയോടെയാണ് ജിസിഡിഎ സംഘാടകര്‍ക്ക് ഗ്രൗണ്ടിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയത്. ഇതെല്ലാം പാലിച്ചിരുന്നോ എന്ന കാര്യത്തിൽ പരിശോധന നടത്തും.
ALSO READ: കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ച; ഇവന്റ് മാനേജറെ പോലീസ് കസ്റ്റഡിയിലെടുത്തു
സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും കൊച്ചി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിര്‍മിച്ച സ്റ്റേജില്‍ നിന്ന് പതിനെട്ടടി താഴ്ചയിലേക്ക് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എംഎൽഎയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12,000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമ തോമസ്. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ ഇരിക്കാനായി പോകവേ തെന്നിയപ്പോൾ വിഐപി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു. ബാരിക്കേഡിന്റെ സ്ഥാനത്ത് റിബൺ കെട്ടിവച്ചാണ് സ്റ്റേജ് നിർമിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.