കൊച്ചി: ഉമാ തോമസ് എം.എൽ.എയുടെ ആരോ​ഗ്യസ്ഥിതിയിൽ നേരിയ പുരോ​ഗതിയുള്ളതായി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ. മകൻ വിഷ്ണുവിന്റെ നി‍ർദ്ദേശങ്ങളോട് പ്രതികരിച്ചെന്നും  ആശാവഹമായ പുരോ​ഗതിയുണ്ടെന്നും മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ വെന്റിലേറ്ററിലാണ്. ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ​ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് പറയാൻ കഴിയില്ല. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂവെന്നും ഡോക്ടര്‍ വ്യക്തമാക്കി.


Read Also: ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അധ്യാപകർക്കെതിരെ കടുത്ത നടപടി


'ആറ് മണിയോടെ സെഡേഷൻ മരുന്നിന്റെ ഡോസ് കുറച്ചു. ഏഴ് മണിയോടെ മകൻ വിഷ്ണു എം.എൽ.എയെ കണ്ടു. മകൻ പറയുന്നതിനോട് അവര്‍ പ്രതികരിച്ചു. കണ്ണുകള്‍ തുറന്നു, കൈകാലുകള്‍ അനക്കി, ചിരിച്ചു. തലച്ചോറിലുണ്ടായ ക്ഷതങ്ങളിൽ പുരോ​ഗതിയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. 


ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണ്. അണുബാധ ഒഴിവാക്കാനുള്ള ചികിത്സ തുടരുകയാണ്. നിലവിൽ അണുബാധ കുറവാണ്. എന്നാൽ ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ട്. പതുക്കെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടത്തും.


മെഡിക്കൽ റിപ്പോർട്ടുകളിൽ കുഴപ്പമില്ലാതെ അവസ്ഥയാണ് കാണപ്പെടുന്നത്. ഇനി ട്യൂബിലൂടെ ആഹാരങ്ങൾ കൊടുത്തു തുടങ്ങും. തുടർന്നുള്ള അവസ്ഥകൾ നിരീക്ഷിക്കുകയാണ് ഇനി ചെയ്യുക. 


ആന്‍റി ബയോട്ടിക്കുകളോട് അവര്‍ പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥ മാറണമെങ്കിൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഇന്‍ഫെക്ഷൻ കുറഞ്ഞോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും ഡോക്ടർ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.