കൊച്ചി: കല്ലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്നും വീണ് ​ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി. എംഎൽഎ കണ്ണുതുറന്നതായും കൈകാലുകൾ അനക്കിയതായും മകൻ പറഞ്ഞു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ മകൻ കണ്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്വാസകോശത്തിന് ​ഗുരുതരമായി പരിക്കേറ്റ എംഎൽഎ നിലവിൽ പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ വെറ്റിലേറ്ററിലാണ്. രാവിലെ 8.30ന് എംഎൽഎയെ ബ്രോഹ്കോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കും. ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും. 


Read Also: ഉമാ തോമസ് അപകടം: മൃദംഗ മിഷൻ സിഇഒ ഉൾപ്പടെ 3 പേർ അറസ്റ്റിൽ


അതേസമയം, ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങൾ ചേർന്നാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. 


കലൂർ സ്റ്റേഡിയത്തിലുണ്ടായത് വൻ സുരക്ഷാ വീഴ്ചയെന്നാണ് റിപ്പോർട്ട്. സ്റ്റേജ് നിർമിച്ചത് അപകടകരമായാണെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ടത്ര ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


അതിനിടെ,  സംഭവത്തിൽ പൊലീസ്  മൂന്ന് പേരെ  അറസ്റ്റ് ചെയ്തു. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.