കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ പരിക്ക് ഗുരുതരം. തലച്ചോറിന് ക്ഷതമേറ്റു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവ്. ഉമാ തോമസ് നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. 24 മണിക്കൂർ നിരീക്ഷണം തുടരും. തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരിക്കേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടൻ ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആന്തരിക രക്തസ്രാവം ഇല്ലെന്നും വെൻറിലേറ്ററിലേക്ക് മാറ്റിയെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ അബോധാവസ്ഥയിലാണ്. വീഴ്ചയിൽ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഗ്യാലറിയിൽ തൻറെ ഇരിപ്പിടത്തിന് അരികിലേക്ക് നടക്കവേയാണ് എംഎൽഎ കാൽ വഴുതി വീണത്.


ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിലുള്ള നർത്തകർ പങ്കെടുക്കുന്ന ഗിന്നസ് റെക്കോർഡ് പരിപാടി മൃദംഗത്തിനിടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി. കലൂർ നെഹ്റു സ്റ്റേഡിയത്തിലാണ് സംഭവമുണ്ടായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം എംഎൽഎയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് വരികയാണ്.


ALSO READ: കലൂർ സ്റ്റേഡിയത്തിൻറെ ഗ്യാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്


തലച്ചോറിന് ക്ഷതമേറ്റതിനെ തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷം തുടർ ചികിത്സകൾ നിർണായകമാണെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു.


ഇത്രയും ഉയരത്തിൽ നിന്ന് വീഴുമ്പോൾ ഒന്നിലധികം പരിക്കുകൾ ഏൽക്കാമെന്നും അടിയന്തര ശസ്ത്രക്രിയ നിലവിൽ ആവശ്യമായി തോന്നുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയ നിലവിൽ ആവശ്യമില്ലെന്ന് പറയുമ്പോൾ സ്ഥിതി ​ഗുരുതരമല്ലെന്ന് അർഥമാക്കേണ്ടതില്ലെന്നും ​ഡോക്ടർമാർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.