തിരുവനന്തപുരം: ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കല്‍ സംഘം. ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത മെഡിക്കല്‍ സംഘമാണ് എംഎൽഎയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് വിലയിരുത്തിയത്. മെഡിക്കൽ സംഘവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംസാരിച്ചു. 

ഉമാ തോമസിന്റെ നിലവിലെ ആരോഗ്യസ്ഥിതിയും പിന്നീട് ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളുമാണ് യോഗം വിലയിരുത്തിയത്. വരും ദിവസങ്ങളിലെ ചികിത്സ സംബന്ധിച്ച് ഓരോ വിദഗ്ധ ഡോക്ടറും അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. അണുബാധ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കാനും യോ​ഗത്തിൽ നി‍‍ർദേശമുണ്ടായി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പൊലീസ്. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തുവെന്ന വകുപ്പാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.


എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തെ കുറിച്ചുള്ള സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായതെന്നാണ് സംയുക്ത പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. അപകടകരമായാണ് സ്റ്റേജ് നിർമിച്ചതെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.


കൂടാതെ വിഐപി സ്റ്റേജിന് അടുത്ത് ആംബുലൻസില്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്ന് സംയുക്ത പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടിൽ പറയുന്നു.


കലൂർ സ്റ്റേഡിയത്തിൽ മൃദം​ഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ​ഗ്യാലറിയിൽ നിന്ന് ഉമ തോമസ് എംഎൽഎ വീണ് ​ഗുരുതരമായി പരിക്കേറ്റത്.  തലയ്ക്കും ശ്വാസകോശത്തിനുമടക്കം പരിക്കേറ്റ എംഎൽഎ നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്ന സംഘടിപ്പിച്ച പരിപാടിയായിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.