ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാർഡ് കരസ്ഥമാക്കി കേരളം.  ഈ അവാർഡ് ലോകാരോഗ്യ സംഘട (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഔദ്യോഗികമായിട്ടാണ് പ്രഖ്യാപിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ (Kerala Health Minister) പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കോവിഡ് (Covid19) കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണ്. കേരളത്തിന് വലിയൊരു അംഗീകാരം നേടാന്‍ പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ(K K Shailaja)  ഫെയ്സ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്.  


Also read: "ഈ ഓണം സോപ്പിട്ട്, മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട്..!! ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി
 


ആരോഗ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു;