ലോക്ക് ഡൌണിന് മുന്‍പേ നാട്ടിലെത്തി;ഇനിയും മടങ്ങി വരാതെ കാബിനറ്റ് റാങ്കുള്ള ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി!
സംസ്ഥാന സർക്കാരിന്റെ ഡെൽഹിയിലെ കാബിനറ്റ് റാങ്കുള്ള പ്രത്യേക പ്രതിനിധി ഇനിയും മടങ്ങിയെത്തിയില്ല .
ന്യൂഡെൽഹി: സംസ്ഥാന സർക്കാരിന്റെ ഡെൽഹിയിലെ കാബിനറ്റ് റാങ്കുള്ള പ്രത്യേക പ്രതിനിധി ഇനിയും മടങ്ങിയെത്തിയില്ല .
ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപായി കേരളത്തിലേക്ക് പോയ കാബിനറ്റ് റാങ്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി മുൻ എംപി എ സമ്പത്ത് ഇതുവരെ ഡെൽഹിയിലെ തന്റെ ഓഫീസിൽ മടങ്ങിയെത്തിയിട്ടില്ല. മാർച്ച് 22 നാണ് സമ്പത്ത് കേരളത്തിലേക്ക് പോയത്.
പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിദ്യാര്‍ഥികള്‍
അടക്കമുള്ളവര്‍ ഡെൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ സഹായത്തിനായി കേരളാ ഹൗസിനെ സമീപിക്കുകയും ചെയ്തു.
തുടർന്ന് പ്രത്യേക പ്രതിനിധിയുടെ അസാനിധ്യം ചർച്ചയായെങ്കിലും താൻ കേന്ദ്ര സർക്കാരുമായും നോർക്കയുമായും ഡെൽഹി സർക്കാരുമായുമൊക്കെ
ആശയ വിനിമയം നടത്തുകയാണെന്ന് കാബിനറ്റ് റാങ്കുള്ള പ്രത്യേക പ്രതിനിധി അറിയിക്കുകയും ചെയ്തു. എന്നാലിപ്പോൾ അൺ ലോക്ക് ഡൗൺ ആയിട്ടും
പ്രത്യേക പ്രതിനിധി മടങ്ങിയെത്തിയിട്ടില്ല. കേരളാ ഹൗസിന്റെ പ്രവർത്തനമാകെ താളം തെറ്റി കുത്തഴിഞ്ഞ അവസ്ഥയിലാണ്.
Also Read:മലയാളികള്‍ നാട്ടിലെത്തും മുന്‍പ് സമ്പത്ത് വീട്ടിലെത്തി; ഗവര്‍ണര്‍ക്ക് പരാതി!
ഇവിടത്തെ ക്യാന്റീൻ പ്രവർത്തനം തുടങ്ങിയിട്ടില്ല. കേരളാ ഹൗസിന് സമീപം ജന്ദർ മന്ദറിലെ മറ്റ് ദാബകളും ഭക്ഷണ ശാലകളുമൊക്കെ കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കുന്നുമുണ്ട്. കേരളാ ഹൗസിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നുമില്ല. സ്റ്റാഫുകൾ അല്ലാത്തവരെ ഗേറ്റിൽ തടയുകയും സെക്യൂരിറ്റി
ജീവനക്കാർ ചോദ്യം ചെയ്യലിന് വിധേയമാക്കുകയുമാണ്. നേരത്തെ ഡെൽഹിയിലെ മലയാളികളുടെ ആശ്രയ കേന്ദ്രമായിരുന്നു കേരളാ ഹൗസ്
ഇപ്പോള്‍ മലയാളികൾക്ക് കേരളാ ഹൗസിൽ പ്രവേശിക്കാൻ ഒരു പാട് കടമ്പകൾ കടക്കണമെന്ന അവസ്ഥയാണ്.
ഏറെ പ്രതീക്ഷയോടെയാണ് ഡെൽഹിയിൽ സംസ്ഥാന സർക്കാർ പ്രതിനിധിയെ നിയോഗിച്ച സർക്കാർ നടപടിയെ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾ നോക്കി കണ്ടത്. എന്നാലിപ്പോൾ ആ പ്രതീക്ഷകൾ തകിടം മറിഞ്ഞിരിക്കുകയാണ്.
സമ്പത്ത് നാട്ടിലേക്ക് പോകുകയും തിരികെ വരാതിരിക്കുകയും ചെയ്യുന്നത് പോലെയാണ് കേരളാ ഹൗസിലെ ഉദ്യോഗസ്ഥരും പലരും
ഇപ്പോൾ കേരളാ ഹൗസിൽ എത്തുന്നില്ല എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.