മലയാളികള്‍ നാട്ടിലെത്തും മുന്‍പ് സമ്പത്ത് വീട്ടിലെത്തി; ഗവര്‍ണര്‍ക്ക്‌ പരാതി!

ലോക്ക്ഡൌണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍പ് വീടണഞ്ഞ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിനെതിരെ പരാതി. 

Last Updated : May 14, 2020, 11:29 AM IST
മലയാളികള്‍ നാട്ടിലെത്തും മുന്‍പ് സമ്പത്ത് വീട്ടിലെത്തി; ഗവര്‍ണര്‍ക്ക്‌ പരാതി!

ലോക്ക്ഡൌണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍പ് വീടണഞ്ഞ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിനെതിരെ പരാതി. 

സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. കോശി ജേക്കബാണ്‌ സമ്പത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് പരാതി നല്‍കിയിരിക്കുന്നത്.  

ചുമതലയില്‍ നിന്നുള്ള ഒഴിഞ്ഞുമാറലും കര്‍ത്തവ്യത്തില്‍ വരുത്തിയ അശ്രദ്ധയും ചൂണ്ടിക്കാട്ടിയാണ് സമ്പത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടവെയാണ് സമ്പത്തിന്റെ ഇത്തരം പ്രവൃത്തികളെന്നു പരാതിയില്‍ പറയുന്നു. 

'ഷാഫി പറമ്പിലിന് കൊറോണ'... 'സൈബര്‍ തെമ്മാടി'കള്‍ക്കെതിരെ കോണ്‍ഗ്രസ്

 

മാര്‍ച്ച്‌ 22നുണ്ടായിരുന്ന അവാസാനത്തെ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും സമ്പത്ത് തിരുവനന്തപുരത്ത് എത്തിയെന്നും ആ സമയം ഡല്‍ഹിയില്‍ ലോക്ക് ഡൌണായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.   

സഹായമഭ്യര്‍ത്ഥിച്ച് കേരളാ ഹൗസിലേക്ക് വിളിക്കുന്ന ഡല്‍ഹി മലയാളികളുടെ കോളുകള്‍ ആരും അറ്റന്‍ഡ് ചെയ്യുന്നില്ല. 

വിദ്യാര്‍ത്ഥികളും വിനോദ സഞ്ചാരികളും അടക്കം നിരവധി പേരാണ് ഡല്‍ഹിയിലും മറ്റുമായി ദുരിതത്തില്‍ കഴിയുന്നതെന്നും നാട്ടിലെത്താന്‍ വഴികളൊന്നുമില്ലാതെ അവര്‍ കുടുങ്ങി കിടക്കുകയാണെന്നും പരാതിയില്‍ പറയുന്നു. 

സമ്പത്തിന്റെ ശമ്പളം വെട്ടികുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കോശി ജേക്കബ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കൂടാതെ, സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി എന്ന സ്ഥാനത്തില്‍ സമ്പത്ത് തുടരണോ എന്നാ കാര്യത്തില്‍ ഒന്നുകൂടെ ആലോചന നടത്തണമെന്നും പരാതിയില്‍ പറയുന്നു.  

ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്!!

 

നിരവധി മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുമ്പോഴാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയത്. 

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നേടാനും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലായിരുന്നു ക്യാബിനറ്റ് റാങ്കില്‍ നിയമനം. ഡല്‍ഹിയിലെ കേരള ഹൗസിലാണ് സമ്പത്തിനു താമസം ഒരുക്കിയത്. 

കൊറോണ വൈറസ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ നിരീക്ഷണത്തിലാക്കാന്‍  കേരള ഹൗസ് വിട്ടുനല്‍കണമെന്ന ആവശ്യം തള്ളിയിരുന്നു. ഇതില്‍ സമ്പത്തിന്‍റെ ഇടപെടല്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കേണ്ട സമ്പത്ത് മിക്ക സമയത്തും കേരളത്തിലാണെന്ന ആക്ഷേപം  നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം. 

എന്നാല്‍, തിരുവനന്തപുരത്തുള്ള സമ്പത്ത് അവിടെ നിന്നും അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

 

Trending News