അതീവ സുരക്ഷ വേണ്ട ഗ്യാസ് ഫില്ലിങ് കേന്ദ്രം അനധികൃതമായി നടത്തി; രണ്ട് പേർ പിടിയിൽ
പ്രദേശത്തെ ഗ്യാസ് ഏജന്‍റാണ് ഇതിന്‍റെ നടത്തിപ്പുകാരനെന്നാണ് പിടിയിലായ ജീവനക്കാർ നൽകിയ വിവരം. അപകടകരമായ രീതിയിൽ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് ഗ്യാസ് ഫില്ലിംഗ് കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്.
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് അനധികൃതമായി പ്രവർത്തിച്ച് വന്ന ഗ്യാസ് ഫില്ലിങ് കേന്ദ്രം പോലീസ് കണ്ടെത്തി. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു. ഏതാനും ദിവസങ്ങളായി ചങ്ങരംകുളത്തെ ഭാരത് ഗ്യാസ് സിലിണ്ടർ കൊണ്ട് പോവുന്ന വാഹനം സിലിണ്ടറുമായി ആൾതാമസമില്ലാത്ത പ്രദേശത്തേക്ക് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
തുടർന്ന് പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് വാർഡ് മെമ്പർ മജീദും പ്രദേശത്തെ സിവിൽ പോലീസ് ഓഫീസറായ മധുസൂധനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിച്ച് വന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ജീവനക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു.
Read Also: National Reading Day 2022: കോട്ടയത്തുണ്ട് കുട്ടികൾക്ക് മാത്രയമായൊരു വായനശാല
പ്രദേശത്തെ ഗ്യാസ് ഏജന്‍റാണ് ഇതിന്‍റെ നടത്തിപ്പുകാരനെന്നാണ് പിടിയിലായ ജീവനക്കാർ നൽകിയ വിവരം. അപകടകരമായ രീതിയിൽ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് ഗ്യാസ് ഫില്ലിംഗ് കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്.
പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ബന്ധപ്പെട്ട പെട്രോളിയം കമ്പനിയെ വിവരമറിയിക്കുകയും ഏജന്റിന്റെ ഗ്യാസ് വിതരണ ലൈസൻസ് അടക്കം റദ്ദാക്കി അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഗ്യാസ് റീ ഫില്ലിങ് സ്റ്റേഷനുകൾക്ക് ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളും നിഷ്കർഷിച്ചിട്ടുള്ള സാങ്കേതിക സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക പരിശീലനം നേടിയ ജോലിക്കാരെയാണ് നിയമിക്കേണ്ടത്. ഇത്തരത്തിൽ അതീവ ഗൗരവമയാ രീതിയിൽ പ്രവർത്തിക്കേണ്ട ഗ്യാസ് റീ ഫില്ലിങ് കേന്ദ്രത്തെയാണ് അനധികൃതമായി നടത്തക്കൊണ്ടുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...