വയനാട്: Smriti Irani: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് സ്‌മൃതി ഇറാനി കേരളത്തിലെത്തിയിരിക്കുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്മൃതി ഇറാനിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വീകരിച്ചു. ഇന്നുമുതലാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം ആരംഭിക്കുന്നത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഗ്യാസ് വില എന്ത് കൊണ്ട് വർധിക്കുന്നു? സർക്കാർ വാക്‌സിനും റേഷനും സൗജന്യമായി നൽകുന്നുവെന്ന് കോൺഗ്രസ് നേതാവിന്റെ ചോദ്യത്തിന് സ്‌മൃതി ഇറാനി


ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി അതിനു ശേഷം മരവയല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെ സന്ദര്‍ശിക്കും. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക സന്ദര്‍ശനമാണിത്. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി കേരളത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം കൂടിയായ വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് സൂചന. 


കഴിഞ്ഞമാസം സുരേഷ് ഗോപി ഈ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. അതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സുരേഷ്‌ഗോപിയ്ക്ക് കേന്ദ്രമന്ത്രി വയനാട് സന്ദർശിക്കുമെന്ന ഉറപ്പു നൽകിയത്.  രാവിലെ വയനാട് കളക്ടറേറ്റില്‍ സ്മൃതി ഇറാനിക്ക് സ്വീകരണം നല്‍കും. മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ആസ്പിറേഷനല്‍ ജില്ലാ അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും. 


Also Read: ആകസ്മികമായി വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ് ..! വീഡിയോ കണ്ടാൽ ഞെട്ടും 


തുടര്‍ന്ന് കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി, ഒന്നാം വാര്‍ഡിലുള്ള പൊന്നട അംഗന്‍വാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വരദൂര്‍ സ്മാര്‍ട്ട് അംഗന്‍വാടി എന്നിവിടങ്ങളിൽ മന്ത്രി സന്ദര്‍ശിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.