New Delhi : വിമാനയാത്രക്കിടയിൽ സ്മൃതി ഇറാനിയോട് എൽപിജി വില ഉയരുന്നതിന്റെ കാരണം തിരക്കി കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസ. ഇന്ന്, ഏപ്രിൽ 10 ന് ഡൽഹി - ഗുവാഹത്തി വിമാനത്തിൽ യാത്ര ചെയ്യവേയായിരുന്നു സംഭവം. കോൺഗ്രസ് വനിത വിഭാഗം അധ്യക്ഷയാണ് നെറ്റ ഡിസൂസ. നെറ്റ ഡിസൂസ സംഭവത്തിന്റെ വീഡിയോയും പങ്ക് വെച്ചിട്ടുണ്ട്.
Faced Modi Minister @smritiirani ji, enroute to Guwahati.
When asked about Unbearable Rising Prices of LPG, she blamed Vaccines, Raashan & even the poor!
Do watch the video excerpts, on how she reacted to common people's misery ! pic.twitter.com/NbkW2LgxOL
— Netta D'Souza (@dnetta) April 10, 2022
വീഡിയോ ദൃശ്യങ്ങളിൽ സ്മൃതി ഇറാനിയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതായി കാണാം. "ഗുവഹത്തിയിലേക്കുള്ള യാത്രയ്ക്കിടയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കാണാനിടയായി. എൽപിജി വില അനിയന്ത്രിതമായി വർധിക്കുന്നതിന് കാരണം ചോദിച്ചപ്പോൾ വാക്സിനും, ആളുകൾക്ക് റേഷൻ നല്‍കുന്നുവെന്നായിരുന്നു ഉത്തരം. സാധാരണ മനുഷ്യന്റെ അവശത പറഞ്ഞപ്പോൾ ഉള്ള മന്ത്രിയുടെ പ്രതികരണം ഈ വീഡിയോയിൽ കാണാം എന്ന കുറുപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
വിമാനത്തിൽ നിന്നും തിരികെയിറങ്ങുമ്പോഴാണ് നെറ്റ ഡിസൂസ ചോദ്യം ഉന്നയിച്ചത്. ആദ്യം നിങ്ങൾ ആളുകൾകളുടെ വഴി മുടക്കുകയാണെന്നാണ് സ്മൃതി ഇറാനി പറയുന്നത്. പിന്നെ ഗ്യാസ് വാങ്ങാൻ കഴിയാത്ത അവസ്ഥയെ കുറിച്ച് ചോദിക്കുമ്പോൾ കള്ളം പറയരുത്തെന്നും കേന്ദ്ര മന്ത്രി പറയുന്നുണ്ട്. തന്നെ തടഞ്ഞ് നിർത്തി സംസാരിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ 16 ദിവസങ്ങൾക്കിടയിൽ 14 തവണയാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. ഈ 16 ദിവസങ്ങൾക്കിടയിൽ പെട്രോൾ ഡീസൽ വില ആകെ 10 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ 2 ദിവസങ്ങളായി രാജ്യത്ത് ഇന്ധന വില വർധിച്ചിട്ടില്ല. ഡൽഹിയിൽ നിലവിൽ പെട്രോൾ വില 105 രൂപ 41 പൈസയും ഡീസൽ വില 96 രൂപ 67 പൈസയുമാണ്. തിരുവനന്തപുരത്ത് നിലവിൽ പെട്രോൾ വില 117 രൂപ 19 പൈസയുംഡീസൽ വില 103 രൂപ 95 പൈസയുമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.