തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ  വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. അക്രമികൾക്ക് സംസ്ഥാന സർക്കാർ കൂട്ട് നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി. മുഖ്യമന്ത്രിയുടെ ജോലി അക്രമത്തെ അപലപിക്കിലല്ലന്നും  ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു. വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന നിലയിലാണ് എം വി ഗോവിന്ദൻ കാര്യങ്ങൾ വിളിച്ച് പറയുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മനസ്സിലാക്കണം. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് ഗോവിന്ദൻ കാര്യങ്ങൾ വിളിച്ചു പറയുന്നത്. കുറച്ചുകൂടി കാര്യങ്ങളെക്കുറിച്ച് അറിഞ്ഞശേഷം സംസാരിക്കണമെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.


മുഖ്യമന്ത്രിയുടെ ജോലി അക്രമത്തെ തള്ളിപ്പറയുകയാണ്. അല്ലാതെ വെറുതെ അപലപിച്ചിട്ട് കാര്യമില്ല. അക്രമത്തിനു വേണ്ടി എല്ലാ സാഹചര്യവും ഒരുക്കി നൽകിയിട്ട് ഇന്നലെ മുഖ്യമന്ത്രി വാ തുറന്നു. അക്രമികൾക്ക് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും വി മുരളീധരന്റെ കുറ്റപ്പെടുത്തൽ.


പോപ്പുലർ ഫ്രണ്ടിന് നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ ഹർത്താലിൽ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ട കൊട്ടി രസിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ എം വി.ഗോവിന്ദൻ വി മുരളീധരനെ വിമർശിച്ച രംഗത്തെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപി നേതാക്കളാണെന്ന പ്രതികരണമാണ് എം.വി ഗോവിന്ദൻ കഴിഞ്ഞദിവസം നടത്തിയത്. ബിജെപിയും എസ്ഡിപിഐയും ശക്തിപ്പെടുന്ന നിലപാടിനൊപ്പം ലീഗും ചേരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.


എന്നാൽ, സംസ്ഥാനത്തുടനീളം നടന്ന അക്രമണങ്ങൾ സൂചിപ്പിക്കുന്നത് ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള സർവസ്വാതന്ത്ര്യവും കേരള സർക്കാർ നൽകിയെന്ന് വി.മുരളീധരനും തിരിച്ചടിച്ചിരുന്നു. പൊലീസിനു മുന്നിൽ അക്രമികൾ അഴിഞ്ഞാടിയെങ്കിലും അക്രമം തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.