SFI: എസ്എഫ്ഐ യുടെ ക്ലീൻ ചിറ്റ് വലിച്ചു കീറി വി സി; നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാം, കോളജിന് ഗുരുതര വീഴ്ച
Dr Mohanan Kunnummal, University of Kerala VC on SFI leader Nikhil Thomas`s issue: കേരള യൂണിവേഴ്സിറ്റിയില്‍ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി.
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ എംഎസ്എം കാര്യത്തിൽ കോളജിന് ഗുരുതര വീഴ്ച പറ്റിയെന്നും. കോളേജ് പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. നിഖിൽ പരീക്ഷയിൽ തോറ്റ വിവരം കോളേജിന് അറിയാമായിരുന്നുവെന്നും പിന്നെ എന്ത് അടിസ്ഥാനത്തിൽ കോളേജിൽ പ്രവേശനം ലഭിച്ചു എന്ന കാര്യത്തിൽ എല്ലാം വ്യക്തത വരേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
അതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറും വിഷയത്തിൽ പ്രതികരിച്ചു. നിഖിൽ ബികോം പഠനം അവസാനിപ്പിച്ചശേഷം കോളജ്, സര്‍വകലാശാല യൂണിയനുകളില്‍ പ്രവര്‍ത്തിച്ചോ, എം.കോം പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതാണോ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് സർവ്വകലാശാലയ്ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിഖിലിന്റെ എംകോം പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എംഎസ്എം കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. വിഷയത്തിൽ കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. നിഖിൽ പരീക്ഷയിൽ തോറ്റ വിവരം അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് എംകോമിന് പ്രവേശനം നൽകിയത്.
ALSO READ: ആനാട് പഞ്ചായത്ത് ഓഫീസിന് മുകളിൽ യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം
നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പുരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പൊലീസിൽ പരാതി നൽകും. കലിംഗ അറിയാതെ നൽകിയതാണെങ്കിൽ യുജിസിയെ അറിയിക്കും.
സര്‍വകലാശാല ചട്ടമനുസരിച്ച് ഒരേസമയം രണ്ടു സര്‍വകലാശാലകളില്‍ ഡിഗ്രി പഠനം സാധ്യമല്ല. പഠനം അവസാനിപ്പിച്ച വിദ്യാര്‍ഥിക്ക് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമാവില്ല.രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് സര്‍വകലാശാല നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയോ എന്നതാണ് ഉത്തരം ലഭിക്കേണ്ട യഥാര്‍ഥ ചോദ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...