ആനാട് പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം

He tried to commit suicide saying that he was denied a house under the life scheme: ലൈഫ് പദ്ധതി പ്രകാരം വീട് നിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് ആത്മഹത്യക്ക് ശ്രമിച്ചത്.  

Last Updated : Jun 19, 2023, 04:53 PM IST
  • ചേലയിൽ വടക്കുംകര പുത്തൻ വീട്ടിൽ രഞ്ചിത്ത്കുമാർ ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
  • ഭാര്യയും രണ്ട് മക്കളുമുള്ള രഞ്ജിത് സ്വന്തമായി 4 സെന്റ് സ്ഥലമാണ് ഉള്ളത്.
ആനാട് പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം

തിരുവനന്തപുരം: ആനാട് പഞ്ചായത്ത് ഓഫീസിന് മുകളിൽ യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ചേലയിൽ വടക്കുംകര പുത്തൻ വീട്ടിൽ രഞ്ചിത്ത്കുമാർ ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.  ലൈഫ് പദ്ധതി പ്രകാരം വീട് നിഷേധിക്കുന്നതായി ആരോപിച്ച് പഞ്ചായത്തിന് മുകളിൽ കയറി പെട്രോൾ ഒഴിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള രഞ്ജിത്  സ്വന്തമായി 4 സെന്റ് സ്ഥലമാണ് ഉള്ളത്. 

നിലവിൽ സഹോദരന്റെ സ്ഥലത്ത് ഷീറ്റ് ഇട്ട ഇടിഞ്ഞ് വീഴാറായ സ്ഥലത്താണ് താമസം. പെയിന്റിഗ് തൊഴിലാളിയായ രഞ്ജിത് ഇസ്നോഫീലിയ അസുഖം കാരണം പൊടിയുടെ അലർജിയുള്ളത് കൊണ്ട് ജോലിക്കു പോകുവാൻ സാധിക്കുന്നില്ല. ലൈഫ് പദ്ധതി പ്രകാരം 2016 ൽ ആണ് ആനാട് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. 

ALSO READ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

ലിസ്റ്റിൽ പേര് ഉണ്ടായിരുന്നിട്ടും തന്നെ മനപൂർവ്വം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ആത്മഹത്യക് ശ്രമിച്ചത്. ഇത്തവണത്തെ ലിസ്റ്റിലും പേര് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് അനുനയിച്ച് താഴെ ഇറക്കിയ ശേഷം കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞ് വീട്ടിലേക്ക് അയച്ചു.

ലൈഫ്മിഷൻ മാനദണ്ഡം അനുസരിച്ച് വാർഡിൽ 28ആമത് ആയി നമ്പറിൽ വീട്ടിന് ലിസ്റ്റിൽ പേരുണ്ടെന്നും അതിൻ പ്രകാരം ആണ് വീട് അനുവദിക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News