തിരുവനന്തപുരം: വെള്ളനാട് - ചെറിയകൊണ്ണി പ്രദേശത്ത് വീണ്ടും അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്തി. പുള്ളിപ്പുലിയെന്നും, കരടിയെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നിനും സ്ഥിരീകരണം നൽകിയിട്ടില്ല. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളനാട് അടുത്തിടെ കരടിയെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് കണ്ടെത്തിയത് കരടിയുടേതിന് സമാനമായ കാൽപ്പാടുകൾ എന്ന ആരോപണം വനം വകുപ്പ് തള്ളിക്കളയുന്നില്ല. കരടി ഒറ്റക്ക് വരാറില്ല എന്നതാണ് പ്രധാന കാരണം. ഇതിന് പുറമെ, വെള്ളനാട് കണ്ട ആൺ കരടിക്കൊപ്പം പെൺ കരടിയും ഒരുപക്ഷേ കുട്ടികളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. 


ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
  
വർഷങ്ങൾക്ക് മുൻപ് കള്ളിക്കാട്, കാട്ടാക്കട, കുറ്റിച്ചൽ, കോട്ടൂർ പ്രദേശങ്ങളിൽ ഭീതി പരത്തിയ പട്ടികടുവയുടെതിന് (കടുവയുടെയും പട്ടിയുടെയും ഒക്കെ ചേർന്ന രൂപ സാദൃശ്യം ഉള്ള ജീവി) സമാനമായ കാൽപ്പാടുകളാണ് കണ്ടെത്തിയിട്ടുള്ളത് എന്നാണ് നാട്ടുകാർ പറയുന്നത്. ഈ ജീവിയും അന്ന് കോഴികളെയും ആടുകളെയും ഒക്കെ കൊന്നിരുന്നു. പിന്നീട് ഇതിനെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.


കഴിഞ്ഞ ദിവസം ചെറിയകൊണ്ണി, നന്ദനത്തിൽ പ്രമോദിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും 14 കോഴികളെയാണ് കാണാതായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളനാട് കരടിയെ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടെയും കരടിയാണ് എന്ന സംശയം ഉയരുന്നത്.  ആഴ്ചകൾക്ക് മുമ്പാണ് വെള്ളനാട്  കോഴിയെ പിടിക്കുന്നതിന് ഇടയിൽ കിണറ്റിൽ കരടി അകപ്പെട്ടത്തും രക്ഷാപ്രവർത്തനത്തിന് ഇടയിൽ കരടി ചത്തതും. ഇത് വലിയ വിവാ​ദത്തിനാണ് തിരികൊളുത്തിയത്. 


ചെറിയകൊണ്ണി, മേക്കോണം, സുരേഷ് ലൈനിലും സമാനമായ ജീവിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. പ്രമോദിന്റെ വീടിന്റെ 600 മീറ്റർ മാറി നായയുടെ മുഖ സാമ്യമുള്ള ജീവിയെ കണ്ടെന്നും ഇതിന്റെ പിന്നലെ കാക്കക്കൾ കൂട്ടമായി എത്തിയെന്നും നാട്ടുകാർ പറഞ്ഞു. വനം വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് പരുത്തിപള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ പ്രദേശമാകെ പരിശോധന നടത്തി വരികയാണ്. രാത്രി കാല പരിശോധനകളും നടന്നു വരുന്നു. 


ജീവിയുടെ സാന്നിധ്യമുള്ളയിടത്ത് ട്രാപ്പിംഗ് ക്യാമറയും കൂടും സ്ഥാപിക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ പരിശോധന പുലർച്ചെ 7 മണിക്കും അവസാനിപ്പിച്ചിട്ടില്ല. രാത്രിയിൽ ഇവ എത്താനുള്ള സാധ്യത കണക്കിലെടുത്ത് രാത്രികാല പരിശോധനയും നിരീക്ഷണവും തുടരുകയാണ്. സ്വകാര്യ ക്വാറി കമ്പനികൾ പ്രദേശത്ത് ഏക്കർ കണക്കിന് വസ്തുക്കൾ വാങ്ങിയിട്ടിട്ടുണ്ട്. ഇവ കാട് കയറി കിടക്കുകയാണ്. ഇതിനകത്ത് കുറുക്കൻ, കാട്ടുപന്നി, കാട്ടുപൂച്ച, മരപ്പട്ടി തുടങ്ങിയവയുണ്ട് എന്ന് നാട്ടുകാർ പറയുന്നു. വനത്തിൽ നിന്നും ഇവിടെയെത്തി ഇവ കഴിയുന്നുണ്ടാകാം എന്നാണ് നാട്ടുകാർ പറയുന്നത്.


പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായ എൽ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോസ്റ്റ് ഓഫീസർ ബിന്ദു, അനീഷ്, ആർ ആർ ടി അംഗങ്ങളായ ശരത്, രാഹൂൽ സുബാഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾ നടത്തിവരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.