മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരുണ്ടെന്ന് സൂചന. യുവാവ് പാലാക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻ‍ഡിൽ എത്തുന്നതിന്റെ സിസിടിവി ​ദൃശ്യങ്ങൾ ലഭിച്ചു. സെപ്റ്റംബർ 4നാണ് വിഷ്ണുജിത്ത് വിവാഹാവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാൻ പാലക്കാട് പോയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കഞ്ചിക്കോട്ട് ഭാ​ഗത്താണ് ടവർ ലൊക്കേഷൻ അവസാനമായി രേഖപ്പെടുത്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ കസബ വാളയാർ പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ മലപ്പുറം ജില്ലാ സൂപ്രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചു. രണ്ട് സംഘങ്ങളായിട്ടാണ് പോലീസ് പരിശോധന നടത്തുന്നത്. വിഷ്ണുജിത്തിന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ ്അന്വേഷിക്കുന്നുണ്ട്. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.


Read Also: ജലക്ഷാമത്തിന് പരിഹാരം; ഒടുവിൽ തലസ്ഥാന നഗരിയിൽ വെള്ളമെത്തി


മലപ്പുറം മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) 4 ദിവസം മുൻപ് കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെ വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ബുധനാഴ്ച രാവിലെയാണു വിഷ്ണുജിത്ത് വീട്ടിൽനിന്നു പോയത്. വിവാഹത്തിനായി കുറച്ച പണം സംഘടിപ്പിക്കാൻ പാലക്കാട് പോയതാണെന്ന് വീട്ടിൽ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയിൽ ജോലിക്കാരനാണ് യുവാവ്.


പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്ന് മടങ്ങിയെത്താമെന്ന് രാത്രി എട്ടരയോടെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മറ്റ് വിവരങ്ങൾ ഉണ്ടായില്ല. തിരിച്ച് വിളിച്ചപ്പോൾ പരിധിക്ക് പുറത്ത്. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. 


ജോലി സ്ഥലത്ത് നിന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് വീട്ടിലേക്ക് പോകാൻ രാത്രി 8 മണിയോടെ വിഷ്ണുജിത്ത് പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തിയതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ വിഷ്ണു ജിത്തിന്റെ ഫോൺ സി​ഗ്നൽ അവസാനമായി ലഭിച്ചത് കഞ്ചിക്കോട്ടാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം കഞ്ചിക്കോട്ടേക്ക് തിരിച്ച് പോയെന്നാണ് നി​ഗമനം.  ബുധനാഴ്ച വൈകിട്ട് സഹോദരിയുടെ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചിട്ടുണ്ട്. അതിനാൽ തന്നെ കാണാതായ സമയത്ത് കൈയിൽ പണമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നി​ഗമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.