Water Crisis Resolved: ജലക്ഷാമത്തിന് പരിഹാരം; ഒടുവിൽ തലസ്ഥാന നഗരിയിൽ വെള്ളമെത്തി

Water Crisis Resolved In Thiruvananthapuram: ഇന്ന് പുലർച്ചയോടെയാണ് വെള്ളം എത്തി തുടങ്ങിയത്. താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം എത്തിയത്. വെെകിട്ടോടെ ഉയർന്ന മേഖലകളിലേക്കും വെള്ളം എത്തുമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 9, 2024, 08:55 AM IST
  • ജലക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി
  • ഇതിന്റെ അടിസ്ഥാനത്തിൽ കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു
  • ആറ്റുകാല്‍, ഐരാണിമുട്ടം എന്നീ സ്ഥലങ്ങളില്‍ വെള്ളം എത്തി
Water Crisis Resolved: ജലക്ഷാമത്തിന് പരിഹാരം; ഒടുവിൽ തലസ്ഥാന നഗരിയിൽ വെള്ളമെത്തി

തിരുവനന്തപുരം: നാലുദിവസത്തെ നെട്ടോട്ടം അവസാനിപ്പിച്ചു കൊണ്ട് ജലക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. ഇതിന്റെ അടിസ്ഥാനത്തിൽ കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം എന്നീ സ്ഥലങ്ങളില്‍ വെള്ളം എത്തി. 

Also Read: കുടിവെള്ള പ്രശ്നം രൂക്ഷം; സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ

ഇന്ന് പുലർച്ചയോടെയാണ് വെള്ളം എത്തി തുടങ്ങിയത്. താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം എത്തിയത്. വെെകിട്ടോടെ ഉയർന്ന മേഖലകളിലേക്കും വെള്ളം എത്തുമെന്നാണ് റിപ്പോർട്ട്. പൈപ്പ് ലൈന്‍ നിർമാണം പൂർത്തിയായെന്നും നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നും മന്ത്രി റോഷി അഗസ്റ്റിനും മേയർ ആര്യ രാജേന്ദ്രനും ഇന്നലെ തന്നെ അറിയിച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താൽക്കാലികമായി പൂട്ടിയതും തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി പമ്പിങ് നിർത്തിയതുമാണ് ജലപ്രതിസന്ധിയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

Also Read: ഇടവത്തിൽ വ്യാഴം വക്രഗതിയിലേക്ക്; ഇവർക്കിനി സമ്പത്തിന്റെ പെരുമഴ!

48 മണിക്കൂറിനുള്ളില്‍ പണി പൂര്‍ത്തിയാക്കാം എന്ന കണക്കുകൂട്ടലിൽ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി വാല്‍വ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ അപ്രതീക്ഷിതമായി സംഭവിച്ച ചോര്‍ച്ചയാണ് വൻ പ്രതിസന്ധിയിക്ക് കാരണമായത്. വാല്‍വ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു ഒരേ ഒരുവഴി. എന്നാൽ ഇതിന് ചാര്‍ജ് ചെയ്തപ്പോള്‍ പൈപ്പില്‍ നിറഞ്ഞിരുന്ന വെള്ളം മുഴുവന്‍ മാറ്റേണ്ടിയിരുന്നു. 

Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!

ഇതിനെ തുടർന്ന് കഴിഞ്ഞ നാലുദിവസമായി തിരുവനന്തപുരത്തെ 44 വാർഡുകളിലാണ് ജല വിതരണം മുടങ്ങിയിരുന്നത്.  ഇത് ജനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കിയതായി മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.  തുടർന്ന് ന​ഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ രാത്രി വൈകിയും വെള്ളമെത്തിച്ചിരുന്നു. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറിൽ ജലവിതരണം നടത്തുമെന്നും മേയർ പറഞ്ഞു.

Also Read: ഇടവ രാശിക്കാർക്ക് ഇന്ന് നല്ല ദിനം, ചിങ്ങ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

ഇത്തരം പ്രവർത്തികൾ ഇനി നഗരസഭയുടെ അനുവാദത്തോടെ മാത്രമേ നടത്താവൂ എന്ന ക്ര്യത്തിൽ ധാരണയായിട്ടുണ്ട്.  ജല പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.  ജലവിതരണം സംബന്ധിച്ച് പ്രശ്‌നം കണക്കിലെടുത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  എന്നാൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ തിങ്കളാഴ്ച നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഇന്നത്തെ ഓണപരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News