Delhi:പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു പി എസ്.സി യോഗം ഇന്നു ചേരും. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും ദില്ലയിലെ യോഗത്തിൽ പങ്കെടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനം സമർപ്പിച്ച 12 പേരുടെ പട്ടികയിൽ നിന്നും മൂന്നു പേരെയാണ് യുപിഎസ്.സി യോഗം തെരഞ്ഞെടുക്കുന്നത്. ഇതിൽ നിന്നും ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. അരുണ്‍ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുളളത്.


ALSO READ: തീരുമാനങ്ങൾ ഏതാണ്ട് ഉറക്കുന്നു: ടോമിൻ തച്ചങ്കരി തന്നെ സംസ്ഥാന ഡി.ജി.പി ആയേക്കും


 കേന്ദ്രസർവ്വീസിലുള്ള അരുണ്‍ കുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തിൽ ഇതേ വരെ തീരുമാനം അറിയിച്ചട്ടില്ല. പരിഗണനയിലുള്ള ഓരോ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും യുപിഎസ്.സി യോഗം അന്തിമ തീരുമാനം എടുക്കുക. കേരള പൊലീസിലെ 11 എസ്പിമാർക്ക് ലഭിക്കേണ്ട ഐപിഎസും കമ്മിറ്റി പരിശോധിക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.