Thiruvananthapuram : ഉത്രയുടെ കൊലപാതക കേസിലെ (Uthra Murder Case) പ്രതിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുകയും സമയബന്ധിതമായി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയും ചെയ്ത നടപടി നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ കണിശമായ ജാഗ്രതയാണ് കാണിക്കുന്നതെന്ന് സംസ്ഥാന വനിത കമ്മീഷൻ (Kerala Women's Commisson). 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരമൊരു ഹീനകൃത്യം നടന്ന ഉടനെ ശാസ്ത്രീയമായ പരിശോധനകള്‍ നടത്തി കേസ് കുറ്റമറ്റ രീതിയില്‍ തെളിയിക്കുന്നതിന് പൊലീസ് കാണിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്. കോവിഡ് വ്യാപന കാലഘട്ടമായിട്ടുപോലും സമയബന്ധിതമായ ദ്രുതഗതിയില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിചാരണ ചെയ്യപ്പെടുന്നതിന് കഴിഞ്ഞു എന്നുള്ളത് കേരളത്തിലെ നിയമപാല നീതിനിര്‍വഹണ രംഗത്തിന്റെ ജാഗ്രതയാണ് കാണിക്കുന്നതെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. 


ALSO READ : Uthra Murder Case Verdict: കേരളത്തെ നടുക്കിയ കൊ‌ലപാതകം; ഉത്രവധക്കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ബുധനാഴ്ച


കേരളീയ സമൂഹം ഇന്നോളം കണ്ടിട്ടില്ലാത്തവിധം ക്രൂരത നിറഞ്ഞതായിരുന്നു ഉത്രയുടെ കൊലപാതകം. ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിയെ പാമ്പിനെ ഉപയോഗിച്ച് പല ആവര്‍ത്തി കൊത്തിപ്പിക്കുകയും ഒടുവില്‍ അതിലൂടെ കൊലപ്പെടുത്തിയെന്നുമാണ് തെളിയുന്നതെന്ന് വനിതാ കമ്മീഷൻ കൂട്ടിച്ചേർത്തു. 


ALSO READ : Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന്


പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് വിധി പ്രസ്താവിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.