ഉത്ര വധക്കേസ്, സ്വർണ്ണം വിറ്റ് മദ്യപാനവും ദൂർത്തും
ഉത്രയുടെ 15 പവൻ സ്വന്തം വശ്യങ്ങൾക്കായി വിറ്റ് ധൂർത്തടിച്ചെന്നാണ് സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണ് സ്വർണ്ണം വിറ്റത്.
കേരളത്തെയാകെ ഞെട്ടിച്ച കേസാണ് ഉത്ര വധക്കേസ്, ഇതിൽ പ്രതി സൂരജിൻ്റെ കൂടുതൽ മൊഴികൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉത്രയുടെ 15 പവൻ സ്വന്തം വശ്യങ്ങൾക്കായി വിറ്റ് ധൂർത്തടിച്ചെന്നാണ് സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണ് സ്വർണ്ണം വിറ്റത്.
സ്വർണ്ണം വിട്ട് കിട്ടുന്ന പണം കൊണ്ട് മദ്യപിക്കുകയും ദൂർത്തടിക്കുകയും പതിവായിരുന്നു. അടൂരിലെ ബാറിൽ നിന്നും ദിവസേന ഏകദേശം രണ്ടായിരം രൂപയുടെ മദ്യം കുടിക്കാറുണ്ടായിരുന്നെന്ന് സൂരജ് സമ്മതിച്ചു.
വിവാഹദിവസം നൽകിയ 96 പവൻ ഉൾപ്പെടെ 100 പവനോളം സ്വർണമാണ് ഉത്രയുടെ വീട്ടുകാർ നൽകിയത്. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതിൽ നിന്ന് 21 പവൻ ഉത്രയുടെ വീട്ടുകാർ വാങ്ങി പണയംവച്ചു പണം നൽകിയിരുന്നു. ബാക്കി സ്വർണത്തിൽ 10 പവൻ ബാങ്ക് ലോക്കറിൽനിന്നും 6 പവൻ അതേ ബാങ്കിൽ പണയം വച്ച നിലയിലും കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും പണയം വച്ചു.
Also Read: അവനെ വീട്ടിൽ കയറ്റരുത് ! തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ, താൻ കൊന്നിട്ടില്ലെന്ന് സൂരജ്
ഉത്രയുടെ സ്വർണാഭരണത്തിൽനിന്നു മാറ്റിയ മൂന്നര പവൻ കഴിഞ്ഞ ദിവസം വീട്ടുകാർ പൊലീസിനു കൈമാറിയിരുന്നു. ഇതോടെ ഉത്രയുടെ സ്വർണം ഏറെക്കുറെ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.
കേസിൽ പിടിയിലാകുമെന്നു സൂചന ലഭിച്ചപ്പോൾ സ്വർണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏൽപിച്ചിരുന്നു. എന്നാൽ സൂക്ഷിക്കാൻ തയാറാകാതെ പിറ്റേന്നുതന്നെ അവർ തിരികെ ഏൽപ്പിച്ചു. തുടർന്നാണു വീട്ടുപരിസരത്തെ റബർ തോട്ടത്തിൽ കവറുകളിലാക്കി സ്വർണം കുഴിച്ചിട്ടത്. 38.5 പവൻ തോട്ടത്തിൽനിന്നു കണ്ടെടുത്തിരുന്നു.